ദിലീപിനെ പിന്തുണച്ചത് കൊണ്ട് പ്രത്യേകിച്ച് ഗുണങ്ങൾ ഒന്നും ഇനിക്ക് ഇന്ന് വരെ ഉണ്ടായിട്ടില്ല!

വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദിലീപ്. സിനിമയിൽ എത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ സ്നേഹം നേടിയെടുക്കാൻ ദിലീപിന് കഴിഞ്ഞു. നിരവധി ആരാധകരെയാണ് ദിലീപ് നേടിയെടുത്തത്. കോമഡി ചിത്രങ്ങൾ ചെയ്തു പ്രേക്ഷകരെ ചിരിപ്പിക്കാൻ അനായാസമായ കഴിവാണ് ദിലീപിന് ഉള്ളത്. നിരവധി ദിലീപ് ചിത്രങ്ങൾ ആണ് വർഷങ്ങൾക്കിപ്പുറം ഇന്നും കാണുമ്പോൾ പ്രേക്ഷകർക്ക് ചിരിയടക്കാൻ കഴിയാത്തതായി ഉള്ളത്. എന്നാൽ ആരാധകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് ദിലീപിനെതിരെ ചില പ്രശ്നങ്ങൾ ഉണ്ടായത്. വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ കൂടിയാണ് ദിലീപ് എന്ന നടൻ കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഇപ്പോഴും ആ പ്രതിസന്ധിയുടെ ബാക്കി പത്രം ദിലീപ് എന്ന നടന്റെ ജീവിതത്തിൽ പ്രതിഫലിക്കുന്നുണ്ട്. ദിലീപിനെതിരെ പലതാരത്തിൽ ഉള്ള ആരോപണങ്ങളും നടക്കുന്ന സമയത്ത് സംവിധായകനും നടനുമായ മഹേഷ് ദിലീപിനെ പിന്തുണച്ച് കൊണ്ട് പല വേദികളിലും.

ഇപ്പോഴും  തന്റെ നിലപാടിൽ താൻ ഉറച്ച് നിൽക്കുകയാണ് എന്നാണു മഹേഷ് പറയുന്നത്. മഹേഷിന്റെ വാക്കുകൾ ഇങ്ങനെ, പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് ദിലീപിനെ പിന്തുണച്ച് കൊണ്ട് പല ചാനലുകളിലും പോയിരുന്നു ഞാൻ സംസാരിച്ചിട്ടുണ്ട്. അത് പെട്ടന്ന് എന്റെ മനസ്സിൽ തോന്നിയ ഒരു തോന്നൽ കൊണ്ടല്ല. ഈ പ്രശ്നങ്ങൾ ഉണ്ടായതിന്റെ തൊട്ട് പിന്നാലെ തന്നെ ഞാൻ ദിലീപിനെ പിന്തുണച്ച് കൊണ്ട് എങ്ങും പോയി സംസാരിക്കാൻ തുടങ്ങിയില്ല. ഏകദേശം ഒരു മാസത്തോളം ഈ വിഷയത്തെ കുറിച്ച് ഞാൻ പഠിച്ചും മനസ്സിലാക്കിയും എനിക്കറിയാവുന്ന കാര്യങ്ങളും കൂടി വിശകലനം ചെയ്താണ് ഞാൻ ദിലീപിനെ പിന്തുണച്ചു സംസാരിക്കാൻ തുടങ്ങിയത്. ഏതാണ് നീതി എന്നും ഏതാണ് നീതികേട്‌ എന്നുമൊക്കെ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഞാൻ സംസാരിക്കാൻ തുടങ്ങിയത്. അത്തരത്തിൽ ഒരു തെറ്റ് ചെയ്യാൻ അയ്യാൾ ഒരു മണ്ടൻ അല്ല. നല്ല ബുദ്ധിയുള്ള ഒരു ബിസിനെസ്സുകാരൻ കൂടിയാണ് അയാൾ. അത് കൊണ്ട് തന്നെ ഇന്നും അത്തരത്തിൽ ഒരു തെറ്റ് അയാൾ ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഒരു നടൻ എന്നതിലുപരി ഒരു നല്ല ഒരു മനുഷ്യൻ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്വന്തം കഴിവും പരിശ്രമവും കൊണ്ടാണ് ഒരു മിമിക്രി താരം ആയിരുന്ന അദ്ദേഹം സിനിമയിൽ ഇത്ര വലിയ നിലയിൽ ഇന്ന് എത്തപ്പെട്ടത്. എനിക്ക് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടായിട്ടല്ല ഞാൻ ദിലീപിനെ പിന്തുണയ്ക്കുന്നത്. ഈ പ്രശ്നത്തിന് മുമ്പോ പിമ്പോ ഞാൻ ദിലീപിനൊപ്പം അഭിനയിച്ചിട്ടോ വർക്ക് ചെയ്തിട്ടോ ഇല്ല. എങ്കിൽ പോലും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ കാര്യം ഒരു വിഭാഗം ആളുകൾ അദ്ദേഹത്തിന്റെ പതനംആഗ്രഹിച്ചിരുന്നു  എന്നതാണ് എന്നും മഹേഷ് പറഞ്ഞു.

Sreekumar

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

2 hours ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

3 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

4 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

5 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

5 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

5 hours ago