മലയാളത്തിന് പുറെ ഇതരഭാഷാ ചിത്രങ്ങളിലും അങ്ങേയറ്റം ശ്രദ്ധ നേടിയ നടിയാണ് കീര്‍ത്തി സുരേഷ്. അഭിനയത്തില്‍ മികവ് പുലര്‍ത്തുന്നുണ്ട് എങ്കിലും താരത്തിന്റെ സിനിമകള്‍ തുടരെ തുടരെ പരാജയപ്പെടുന്നു എന്ന അടക്കം പറച്ചിലുകളും സിനിമാ രംഗത്തുണ്ട.് ഇപ്പോഴിതാ മഹേഷ് ബാബുവുമൊത്ത് അഭിനയിച്ച ഏറ്റവും പുതിയ തെലുങ്കു ചിത്രം സര്‍ക്കാരു വരി പാട്ടയിലും കീര്ത്തിയ്ക്കെതിരെ ചിലര്‍ വിമര്‍ശനം ഉയര്‍ത്തി എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
മെയ് മാസത്തില്‍ റീലിസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ മഹേഷ് ബാബുവിന്റെ നായികയായി എന്തിനാണ് കീര്‍ത്തി സുരേഷിനെ തിരഞ്ഞെടുത്തത് എന്നാണ് മഹേഷ് ബാബുവിന്റെ ആരാധകരുടെ ചോദ്യം, നടിയ്ക്കെതിരെ ഫാന്‍സിന്റെ വ്യാപക വിമര്‍ശനം ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതേ തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാക്കളും മുഖം കറുപ്പിച്ചിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും കീര്ത്തിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ എന്താണ് സത്യാവസ്ഥ എന്ന കാര്യവും ഇതുവരെ പുറത്ത് വന്നിട്ടില്ല. കീര്‍ത്തി സുരേഷിന് എതിരെ ഇത്തരം പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട് എങ്കിലും ഇതിനോട് പ്രതികരിക്കാന്‍ നടിയോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഇതുവരെ തയ്യാറായിട്ടില്ല. കീര്‍ത്തിയുടെ മ്യൂസിക് വീഡിയോ ആയ ഗാന്ധാരി കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്.
ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരമില്ലെന്നും ഇത് സര്‍ക്കാരു വാരി പാട്ടയുടെ അണിയറ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാഗ്യമില്ലാത്ത നായികയായി താരത്തെ ചിലര്‍ മുദ്ര കുത്താന്‍ ശ്രിക്കുമ്പോഴും മഹേഷ് ബാബുവുമായുള്ള നടിയുടെ പുതിയ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് കീര്‍ത്തിയുടെ ആരാധകര്‍ നോക്കി കാണുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…