സൗത്ത് ഇന്ത്യയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് മഹേഷ് ബാബു. എന്നാൽ തെന്നിന്ത്യൻ സിനിമാലോകം മാത്രമല്ല മഹേഷ് ബാബുവിന്റെ വിശേഷങ്ങൾ അന്വഷിയ്ക്കുന്നത്. മറിച്ച് ബോളിവുഡ് ഉൾപ്പടെ മഹേഷ്ബാബുവിനെ കുറിച്ചുള്ള പുത്തൻ വിശേഷങ്ങൾ അറിയുവാൻ ആഗ്രഹിയ്ക്കാറുണ്ട്. മഹേഷ് ബാബുവിനെ പോലെ തന്നെ നിരവധി ആരാധകരാണ് താരത്തിന്റെ ഭാര്യ നമ്രതയ്ക്കും ഉള്ളത്. തൊണ്ണൂറുകളിലെ തിരക്കുള്ള നടിയായിരുന്നു നമ്രത ശിരോദ്കർ. മലയാളത്തിലും ബോളിവുഡിലും അടക്കം എല്ലാ പ്രമുഖ ഭാഷകളിലും നായികയായി അഭിനയിച്ചിട്ടുള്ള നമ്രത നായികയായ വംശിയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്.