‘അദ്ദേഹത്തെ തന്നെ വിവാഹം ചെയ്യുമെന്ന് ഞാൻ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു’; ആ പ്രണയത്തിന്റെ അവസാനം അങ്ങനെ !

സൗത്ത് ഇന്ത്യയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് മഹേഷ് ബാബു. എന്നാൽ തെന്നിന്ത്യൻ സിനിമാലോകം മാത്രമല്ല മഹേഷ് ബാബുവിന്റെ വിശേഷങ്ങൾ അന്വഷിയ്ക്കുന്നത്. മറിച്ച് ബോളിവുഡ് ഉൾപ്പടെ മഹേഷ്ബാബുവിനെ കുറിച്ചുള്ള പുത്തൻ വിശേഷങ്ങൾ അറിയുവാൻ ആഗ്രഹിയ്ക്കാറുണ്ട്. മഹേഷ് ബാബുവിനെ പോലെ തന്നെ നിരവധി ആരാധകരാണ് താരത്തിന്റെ ഭാര്യ നമ്രതയ്ക്കും ഉള്ളത്. തൊണ്ണൂറുകളിലെ തിരക്കുള്ള നടിയായിരുന്നു നമ്രത ശിരോദ്കർ. മലയാളത്തിലും ബോളിവുഡിലും അടക്കം എല്ലാ പ്രമുഖ ഭാഷകളിലും നായികയായി അഭിനയിച്ചിട്ടുള്ള നമ്രത നായികയായ വംശിയുടെ സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്.ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ ഇരുവരും പ്രണയത്തിലായെന്നാണ് താരങ്ങളുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിയ്ക്കുന്നത്. ഇന്നിപ്പോൾ മഹേഷ്ബാബുവിനെ കണ്ടതിനെ കുറിച്ചും പ്രണയത്തിൽ ആയതിനെ കുറിച്ചും ആ പ്രണയം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചും പറയുകയാണ് നമ്രത. താരത്തിന്ന്റെ വാക്കുകളിലേക്ക്. “എനിക്ക് ആ കൂടിക്കഴ്ച ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. നിഷ്കളങ്കനും മര്യാദക്കാരനും സ്നേഹമുള്ളയാളായും തോന്നി. ഇനി ഇതുപോലൊരു പുരുഷനെ ചിലപ്പോൾ കണ്ടുമുട്ടിലെന്ന് ആരോ പറഞ്ഞപോലെ തോന്നി. ശേഷം പ്രണയിക്കാൻ തുടങ്ങി. രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ തന്നെ വിവാഹം ചെയ്യുമെന്ന് ഞാൻ ഉറച്ച തീരുമാനമെടുക്കുകയായിരുന്നു’. എന്നാൽ മഹേഷ് ബാബു തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. “ഞാൻ അവളെ ആദ്യമായി കണ്ടു. അപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം പ്രണയത്തിലായി. പിന്നീട് അഞ്ച് വർഷത്തോളം പ്രണയിച്ചു. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ആ പ്രണയം ഞങ്ങൾക്കുള്ളിൽ എത്രത്തോളം സീരിയസാണെന്ന് ‍ഞങ്ങൾ പോലും തിരിച്ചറിഞ്ഞത്.” എന്തായാലും ഈ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുകയാണ്.

Rahul

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

12 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

27 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

35 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

37 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago