തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നടനാണ് മഹേഷ് ബാബു. താരത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പുതിയ വാര്‍ത്തയാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി തടി കുറയ്ക്കാന്‍ ഒരുങ്ങുകയാണ് മഹേഷ് ബാബു എന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിവിക്രം ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടിയാണ് മഹേഷ് ബാബു ശരീര വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത മാസം തന്നെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ‘എസ്എസ്എംബി 2’8 എന്നാണ് സിനിമയ്ക്ക് താല്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമ അടുത്ത കൊല്ലം ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് വിവരം, സെപ്റ്റംബറില്‍ തന്നെ ഷൂട്ടിംഗ് തുടങ്ങുമെന്നും എട്ടാം തീയതി ആയിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹൈദരബാദ് റാമോജി ഫിലിം സിറ്റിയില്‍ വെച്ചായിരിക്കും പ്രധാനമായും ഷൂട്ടിംഗ് നടക്കുക.. ആരാധകരുടെ ആവേശം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇതൊരു ആക്ഷന്‍ പ്രാധാന്യം നല്‍കിയുള്ള സിനിമയാണെന്ന വാര്‍ത്തകളും പുറത്ത് വരുന്നു.
പുറത്ത് വന്ന വിവരങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നു എങ്കിലും ഒരു ഔദ്യോഗിക സ്ഥിരീകരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് അവര്‍. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ പ്രിയ നടന് മഹേഷ്ബാബു എത്തും എന്നും അതിന് വേണ്ടിയാണ് തടി കുറയ്ക്കുന്നത് എന്നും പറയുന്നു. മഹേഷ് ബാബുവിന് നായികയായി ഈ ചിത്രത്തില്‍ എത്തുക പൂജ ഹെഗ്ഡെ ആയിരിക്കും,
സര്‍ക്കാരു വാരി പാട്ട ആയിരുന്നു മഹേഷിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരം, രാജമൗലിക്ക് ഒപ്പവും ഒരു സിനിമ ചെയ്യുന്നുണ്ട്. ഒരു ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയായി ഒരുക്കുന്ന സിനിമയ്ക്ക് അടുത്ത വര്‍ഷം പകുതിയോടെ തുടക്കമാവും.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…