ബോളിവുഡിന് പറ്റില്ലെങ്കില്‍ എന്താ, പാന്‍ മസാലയ്ക്ക് ആകുമല്ലോ: മഹേഷ് ബാബുവിന് സമൂഹ മാധ്യമങ്ങളില്‍ പരിഹാസം

തെന്നിന്ത്യന്‍ സൂപ്പര്‍ താരം മഹേഷ് ബാബുവിന് എതിരെ സമൂഹ മാധ്യമങ്ങളില്‍ പരിഹാസം നിറഞ്ഞ പ്രതിഷേധം ശക്തമാകുന്നു. തന്നെ താങ്ങാന്‍ ബോളവുഡ് സിനിമാ ഇന്‍ഡസ്ട്രിക്ക് കഴിയില്ല എന്ന പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്.

മഹേഷ് ബാബു അഭിനയിച്ച പാന്‍ മസാലയുടെ പരസ്യത്തിന്റെ ചുവട് പിടിച്ചാണ് ട്രോളുകള്‍. ബോളിവുഡിന് താങ്ങാന്‍ പറ്റിയില്ലെങ്കില്‍ എന്താ പാന്‍ന്‍ മസാല കമ്പനിക്ക് സാധിച്ചുവല്ലോ എന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. അതസമയം, പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നോര്‍ത്ത് ഇന്ത്യന്‍ താരങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ എന്തിനാണ് വിമര്‍ശിക്കപ്പെടാതെ ഇരിക്കുന്നതെന്നും ചിലര്‍ ചോദിക്കുന്നു. മഹേഷ് ബാബു അഭിനയിച്ച പരസ്യത്തിലെ ദൃശ്യങ്ങള്‍ സഹിതമാണ് വിമര്‍ശനങ്ങള്‍ പ്രചരിക്കുന്നത്.

മഹേഷ് ബാബുവിന്റെ ഉടമസ്ഥതയില്‍ ഉള്ള നിര്‍മ്മാണ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് മേജര്‍. മുംബൈ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് മഹേഷ് ബാബുവിനോട് ഹിന്ദി സിനിമാ ഇന്‍ഡസ്ട്രിയിലേയ്ക്ക് ഉള്ള പ്രവേശനത്തെ കുറിച്ച് ചോദ്യമെത്തിയത്. എന്നാല്‍ ഹിന്ദി സിനിമയ്ക്ക് തന്നെ താങ്ങാന്‍ കഴിയില്ലെന്നും, തെലുങ്ക് ഇന്‍ഡസ്ട്രി വിട്ട് മറ്റെങ്ങോട്ടും ഇല്ലെന്നുമായിരുന്നു മഹേഷ് ബാബുവിന്റെ പ്രതികരണം. പ്രമുഖ സംവിധായന്‍ രാം ഗോപാല്‍ വര്‍മ്മ അടക്കം മഹേഷ് ബാബുവിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.


ബോളിവുഡ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ബോളിവുഡിന് തന്നെ താങ്ങാന്‍ ആവില്ലെന്ന തെലുങ്ക് സിനിമാ താരം മഹേഷ് ബാബുവിന്റെ പ്രതികരണത്തിന് മറുപടിയുമായി സിനിമാ മേഖലയിലെ പ്രമുഖര്‍ കഴിഞ്ഞ ദിവസം രംത്തെത്തി. എന്ത് അര്‍ത്ഥത്തിലാണ് മഹേഷ് ബാബു അങ്ങിനെ പറഞ്ഞതെന്ന് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ ചോദിച്ചിന്നു.
‘ഏത് സിനിമയില്‍ അഭിനയിക്കണം എന്നത് നടന്റെ തീരുമാനമാണ്. ബോളിവുഡിന് അദ്ദേഹത്തെ താങ്ങാനുള്ള പ്രാപ്തിയില്ലെന്ന് എന്ത് അര്‍ഥത്തിലാണ് അദ്ദേഹം പറഞ്ഞത്. എനിക്കത് മനസ്സിലാകുന്നില്ല. തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്ത് പണമുണ്ടാക്കുന്നത് നോക്കൂ, രാംഗോപാല്‍ വര്‍മ്മ ചോദിക്കുന്നു.

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

16 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago