ഷെയിന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ നായകന്മാരാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍ഡിഎക്സ്. ചിത്രത്തിലെ നായികയായി ആരാധകരെ സ്വന്തമാക്കിയ താരമാണ് മഹിമ നമ്പ്യാര്‍. ദിലീപ് ചിത്രം കാര്യസ്ഥനിലൂടെയായിരുന്നു മഹിമ അഭിനയ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴ് സിനിമയിലൂടെയാണ് മഹിമ കൂടുതല്‍ ശ്രദ്ധ നേടിയത്. മലയാളത്തില്‍ മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ്, മധുരരാജ എന്നീ ചിത്രങ്ങളിലും മഹിമ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.
അതേസമയം, തന്റെ പേരാണ് തനിക്ക് സിനിമാ ലോകത്ത് ഭാഗ്യമായതെന്ന് താരം പറയുന്നു. കാസര്‍കോട് സ്വദേശിയാണ് മഹിമ. ഗോപിക പാലാട്ട് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. ഒമ്പത് വര്‍ഷം മുന്‍പ് തമിഴ് സിനിമയില്‍ എത്തിയ ശേഷമാണ് താരം പേര് മാറ്റുന്നത്.
അരങ്ങേറ്റ ചിത്രം കാര്യസ്ഥനിലെ കഥാപാത്രം ശ്രദ്ധ നേടിയില്ല. ആദ്യ തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് താരം പേര് മാറ്റിയത്. ആ ചിത്രത്തിന്റെ സംവിധായകന് ന്യൂമറോളജിയില്‍ വിശ്വസിച്ചിരുന്ന ആളായിരുന്നു.
ആ സംവിധായകനാണ് ന്യൂമറോളജി പ്രകാരം പേര് മാറ്റിയാല്‍ നല്ലതാകുമെന്ന് പറഞ്ഞത്. മാത്രമല്ല എം എന്ന് അക്ഷരം വളരെ നല്ലതാണെന്നും പറഞ്ഞു. രണ്ട് വാക്കുള്ള പേര് കുറച്ചുകൂടി നന്നായിരിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് മഹിമ നമ്പ്യാര്‍ എന്ന പേര് സ്വീകരിച്ചതെന്ന് താരം പറയുന്നു. മഹിമ എന്ന പേരാണ് തനിക്ക് കരിയറില്‍ വളര്ച്ചയുണ്ടാക്കിയതെന്നും താരം പറയുന്നു.
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…