പീഡന, ​ഗാർഹിക പീഡന കേസുകൾ, ദാമ്പത്യ ജീവിതത്തിലെ നിരന്തര പരാജയം; നാലാമതും വിവാഹിതനായി വിവാദ ഗായകൻ

ബംഗ്ലാദേശി ഗായകൻ മൈനുൾ അസൻ നോബിൾ നാലാമതും വിവാഹിതനായി. ഫർസാൻ അർഷിയെന്ന ഫുഡ് വ്ലോഗറിനെയാണ് നോബിൾ വിവാഹം ചെയ്തത്. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിലകപ്പെട്ടിട്ടുള്ള ​ഗായകനാണ് മൈനുൾ അസൻ. ഫർസാന്റെ രണ്ടാം വിവാഹമാണിത്. നദിം അഹമ്മദ് ആണ് ഫർസാന്റെ ആദ്യ ഭർത്താവ്. വീണ്ടും വിവാഹിതനായെന്ന കാര്യം മൈനുൾ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അസഭ്യമായി സംസാരിച്ചതിന് ഉൾപ്പെടെ പല തവണ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ​ഗായകനാണ് മൈനുൾ അസൻ.

തുടരെത്തുടരെയായി മൂന്ന് വിവാഹം കഴിച്ചെങ്കിലും എല്ലാം വിവാഹമോചനത്തിലാണ് കലാശിച്ചത്. റിമിയാണ് നോബിളിന്റെ ആദ്യഭാര്യ. വിവാഹം കഴിഞ്ഞ് അധികം വൈകാതെ റിമിയുമായുള്ള നോബിൾ അവസാനിപ്പിച്ചു. ബന്ധുവായ യുവതിയെയാണ് പിന്നീട് വിവാഹം ചെയ്തു. എന്നാൽ ആ ബന്ധവും വളരെ വേ​ഗം അവസാനിച്ചു. പിന്നീട് സൽസബിൽ എന്ന ​ഗായികയുമായിട്ടായിരുന്നു വിവാഹവും. ഈ ബന്ധത്തും അധിക കാലം നീണ്ടില്ല. നോബിളിനെതിരെ സൽസബിൽ ഗാർഹികപീഡന പരാതി നൽകുന്നതിൽ വരെ കാര്യങ്ങൾ എത്തുകയും ചെയ്തു.

നോബിൾ മർദിച്ചതിനെ തുടർന്ന് സൽസബിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നോബിൾ വളരെ നല്ലയാളായിരുന്നുവെന്നും പിന്നീട് മോശം കൂട്ടുക്കെട്ടുകളിൽ പെടുകയും ലഹരിക്ക് അടിമയാവുകയും ചെയ്തുവെന്നുമുള്ള സൽസബിലിന്റെ വെളിപ്പെടുത്തലും പിന്നാലെ വലിയ ചർച്ചയായി. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായി സംഗീതരംഗത്ത് ചുവടുറപ്പിച്ച ഗായകനാണ് മൈനുൾ അസൻ നോബിൾ. രബീന്ദ്രനാഥ ടാഗോറിനെയും നരേന്ദ്ര മോദിയെയും കുറിച്ചു നടത്തിയ മോശം പരാമർശങ്ങൾ നോബിളിനെ വിവാദ​ഗായകനാക്കി മാറ്റി. കരാറിൽ ഒപ്പ് വച്ചിട്ടും ഏറ്റെടുത്ത സംഗീതപരിപാടികളിൽ പങ്കെടുക്കാൻ തയറാകാത്തതും ലൈംഗിക പീഡന കേസും അടക്കം ​ഗായകന്റെ പേരിലുണ്ട്.

Gargi

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

8 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

11 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

12 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

13 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

16 hours ago