ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ സിനിമയാണ് മാളികപ്പുറം. തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തെടെ രണ്ടാവാരത്തിലേയ്ക്ക് എത്തിയിരിക്കുകയാണ് ചിത്രം. ഇപ്പോഴിതാ സംവിധായകനും നടനുമായ മേജർ രവി ഉണ്ണി മുകുന്ദനെയും സിനിമയെയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേയ്സ് ബുക്കിലുടെയാണ് മേജർ രവി തന്റെ അഭിനന്ദനം അറിയിച്ചത്.
ഉണ്ണി മുകുന്ദൻ എന്ന നടന്റെ സ്ക്രീൻ പ്രസൻസ് ആണ് മാളികപ്പുറം സിനിമയുടെ ആത്മാവെന്നും വളരേ തന്മയത്വത്തോടെയും പക്വതയോടെയുമാണ് ഉണ്ണി അഭിനയിപ്പിച്ച് പൊലിപ്പിച്ചതെന്നും അത്പോലെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കരിയറിലെ തന്നെ മികച്ച സ്ക്രീൻ പ്ലെയാണ് ഈ ചിത്രമെന്നും പറയുകയാണ് മേജർ രവി.കുറേ കാലത്തിനു ശേഷം കണ്ടിരിക്കാനും ആസ്വദിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും ഒക്കെ സാധിച്ച ഒരു മലയാള സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്ന ഓരോരുത്തരും അഭിനന്ദനം അർഹിക്കുന്നവർ തന്നെയാണെന്നും അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളും ഒന്നിച്ചിരുന്ന് കാണേണ്ട ചിത്രമാണ് മാളികപ്പുറമെന്നും മേജർ രവി പറഞ്ഞു. അതേ സമയം നവാഗതനായ വിഷ്ണു ശങ്കർ സംവിധാനം ചെയ്ത സിനിമയാണ് മാളികപ്പുറം.കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന സിനിമയാണ് ‘മാളികപ്പുറം’
മേജർ രവിയുടെ ഫേയ്സ് ബുക്ക് ചുവടെ കൊടുക്കുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…