ഒരു പെൺകുട്ടിയുടെ പിന്നിൽ നടന്ന് അറ്റാക്ക് ചെയ്യാൻ നിനക്കൊന്നും ഒരു പണിയുമില്ലേ! നിമിഷ സജയനെ പിന്തുണച്ചുകൊണ്ട് മേജർ രവി 

Follow Us :

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് പരാമർശത്തിൽ  നടി നിമിഷ സജയനെതിരെ നിരവധി സൈബർ ആക്രമണം ഉണ്ടായിരുന്നു, ഇപ്പോൾ ആ വിഷയത്തിൽ നടിക്ക് പിന്തുണയുമായി എത്തുകയാണ് നടൻ മേജർ രവി. ഒരു പെൺകുട്ടിയുടെ പിന്നിൽ നടന്ന് അറ്റാക്ക് ചെയ്യാൻ നിനക്കൊന്നും വേറെ പണിയില്ലേ എന്നാണ് മേജർ രവി ചോദിക്കുന്നത്, നടന്റെ വാക്കുകൾ ഇങ്ങനെ ,, നിമിഷയെ മാനസികമായി വേദനിപ്പിക്കുന്ന തരത്തില്‍ ഒരുപാട് കമന്റുകള്‍ കണ്ടിരുന്നു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല. ഒരു കുട്ടിക്ക് ഏത് ലെവല്‍ വരെയുള്ള പ്രഷര്‍ എടുക്കാന്‍ പറ്റുമെന്നുള്ളത് ആദ്യം നമ്മള്‍ ആലോചിക്കണ൦

ഇപ്പോൾ രാഷ്ട്രീയത്തിൽ കളിച്ചുവളർന്ന ഒരാൾ ആയിരുന്നെങ്കിൽ ചിലപ്പോൾ ഈ തെറി തൊലിക്കട്ടിയോടു കേട്ടിരുന്നേനെ, എന്നാല്‍ ഈ കുട്ടിക്ക് ഇതൊന്നും എടുക്കാനുള്ള മനോധൈര്യമുണ്ടോ എന്നൊന്നും  എനിക്കറിയില്ല. കാരണം അവള്‍ രാഷ്ട്രീയക്കാരിയല്ല.ഏതോ സ്‌റ്റേജില്‍ കയറി നിന്ന് ഏതോ ഒരു കാലത്ത് സുരേഷ് പറഞ്ഞ കാര്യം പറഞ്ഞെന്ന് പറഞ്ഞാണ് അവളെ ആക്രമിക്കുന്നത്. അവിടെ ഇരുന്നവരെ സുഖിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാകും അത്,

അതിന് അങ്ങനെ വിട്ടാൽ മതി. അതിന്റെ പേരിൽ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്, എന്തിന് സുരേഷ് ഗോപിയുടെ മകൻ വരെ പറഞ്ഞു, ഈ കാര്യം അന്ന് വര്ഷങ്ങള്ക്ക് മുൻപ് പറഞ്ഞതല്ലേ എന്ന്. സുരേഷ് എന്റെ സുഹൃത്താണ്. ആ കുട്ടി എല്ലാതെ എത്ര പേര്‍ എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ചെറിയ പ്രായമുള്ള ഒരു പെണ്‍കുട്ടിയാണത്. അത് വിട്ടേക്കുക. സുരേഷ് സാറിന് അത് ഇഷ്ടപ്പെടുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്, അയാൾ നല്ലൊരു മനുഷ്യനാണ് മേജർ രവി പറയുന്നു