വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

Follow Us :

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവച്ചത്. കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെന്നും പറഞ്ഞാണ് മേജര്‍ രവി യാത്രക്കിടയില്‍ നിന്നുള്ള ചിത്രം പങ്കുവച്ചത്.

കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള ആദ്യ കൂടിക്കാഴ്ച. വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ. ശൈലജ ടീച്ചറെയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ്ഹിന്ദ് – എന്നാണ് മേജര്‍ രവി പങ്കുവച്ചത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി ജയിച്ചു കയറിയത്. വടകരയില്‍ നിന്ന് കെ.കെ. ശൈലജയും മത്സരിച്ചിരുന്നു. പക്ഷേ വന്‍ തിരിച്ചടിയാണ് ശൈലജ നേരിട്ടത്.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പട്ടാള ചിത്രവുമായി എത്തിയിരിക്കുകയാണ് മേജര്‍ രവി. ഓപ്പറേഷന്‍ റാഹത്ത് എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നത്. ശരത് കുമാറാണ് ചിത്രത്തില്‍ നായകനാവുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടിരുന്നു.