ആരാധകരെയെല്ലാം ഗേറ്റ് തുറന്നു അകത്ത് കയറ്റിവിടണം; രജനീകാന്തിനോട് അയൽവാസിയായ സ്ത്രീ,വീഡിയോ വൈറൽ

തമിഴ്  നാട്ടിലെങ്ങും പൊങ്കൽ ആഘോഷങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ,    തമിഴ സിനിമാ താരങ്ങളും അതി​ഗംഭീരമായി പൊങ്കൽ ആഘോഷിച്ചു.  എന്നാൽ രജിനികാന്തോ താരത്തിന്റെ  കുടുംബാം​ഗങ്ങളോ പൊങ്കൽ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ  പങ്കിട്ടിട്ടില്ല. പൊതുവെ മകൾ ഐശ്വര്യ രജിനികാന്ത് ഇത്തരം ആഘോഷങ്ങൾ ഒക്കെ  വരുമ്പോൾ മുടങ്ങാതെ ചിത്രങ്ങൾ പങ്കുവെക്കാറുള്ളതാണ്. എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായില്ല എന്നത് ആരാധകരെ  വിഷമിപ്പിച്ചിരുന്നു .  ഐശ്വര്യയുടെ മക്കളായ യാത്രയും ,ലിം​ഗയും ധനുഷിനൊപ്പം പുതിയ വീട്ടിലാണ്  ഈ തവണ പൊങ്കൽ ആഘോഷിച്ചത്. ഇത്തരം ആഘോഷ ദിവസങ്ങളിൽ രജിനികാന്തിന്റെ വക ആശംസകൾ എങ്കിലും  ആരാധകർ പ്രതീക്ഷിക്കാറുണ്ട്. ഇത്തവണ അതും  ഉണ്ടായില്ല , പക്ഷെ  രജിനികാന്തിനെ നേരിട്ട് കണ്ട് ആശംസകൾ അറിയിക്കാൻ പതിവുപോലെ ഇത്തവണയും നിരവധി ആരാധകർ ചെന്നൈ പേയസ് ​ഗാർ‌ഡനിലുള്ള താരത്തിന്റെ വസതിക്ക് മുന്നിൽ എത്തിയിരുന്നു. അത് വലിയ പ്രശ്നങ്ങൾക്ക് ആണ്  വഴിവെച്ചത് . രജിനികാന്ത് ആരാധകർ എത്തുന്നത് തങ്ങൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നതെന്ന് വിളിച്ച് പറഞ്ഞ് ഒരു സ്ത്രീ വലിയ രീതിയിൽ ബഹളം വെച്ചു.

രജിനികാന്ത് ആരാധകർ കാരണം ആ  പ്രദേശത്തുള്ള 21 കുടുംബാം​ഗങ്ങൾക്ക് മനസമാധാനമായി പ്രാർത്ഥിക്കാൻ പോലും സാധിക്കുന്നില്ലെന്ന് പറഞ്ഞാണ്ആ  അയൽവാസിയായ  സ്ത്രീ ബഹളം വെച്ചത്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ  വലിയ രീതിയിൽ  പ്രചരിക്കുന്നുണ്ട്.  ‘തലൈവ എന്ന് വിളിച്ചുകൊണ്ട് എല്ലാവരും കൂടി വരും  ,ഞങ്ങൾ ഈ 21 കുടുംബം കഷ്ടപ്പെടുന്നത് പോലെ ആരും കഷ്ടപ്പെടുന്നുണ്ടാവില്ല. ഇവരെയൊക്കെ ഗേറ്റ് തുറന്ന് നിങ്ങളുടെ തലൈവന്റെ വീടിന്റെ ഉള്ളിലേയ്ക്ക് വിടാൻ പറയണം. പുറത്ത് ആളുകളെ കഷ്ടപ്പെടുത്താതെ. അവർ അവരുടെ ഗേറ്റ് തുറക്കുകയുമില്ല ഞങ്ങളുടെ വീടിന്റെ ഒക്കെ വാതിൽ വരെ മൂടി ഇങ്ങിനെ ആൾക്കൂട്ടം വന്ന് ഞങ്ങളെ കഷ്ടപ്പെടുകയും ചെയ്യും. എന്ത് മര്യാദകേടാണിത്. ഇവരെയൊക്കെ ഗേറ്റ് തുറന്ന് മര്യാദയ്ക്ക് ഉള്ളിലേക്ക് വിടണം തലൈവരുടെ  വീടൊക്കെ കാണട്ടെ അവർ. അവിടുത്തെ അമ്മ രാത്രി പത്തുമണിക്കൊക്കെ പ്രസ് കോൺഫറൻസ് ഒക്കെ കൊടുത്തത് അല്ലെ.’
ഞങ്ങളും ഇവിടെ ടാക്സ് കെട്ടുകയും എല്ലാം അടച്ചും ഒക്കെ തന്നയാണ്‌ ജീവിക്കുന്നത്. ഞങ്ങൾക്ക് മാത്രം ഒരു അഡ്വാൻറ്റേജും ഇല്ല.

പൊങ്കൽ ദിവസമായിട്ട് പോലും രാവിലെ തൊട്ട് ഈ കൂട്ടം കാരണം ഒന്ന് പ്രാർത്ഥിക്കാൻ പോലും സ്വസ്ഥമായിട്ട് പറ്റുന്നില്ല. ഞങ്ങൾക്ക് മടുത്തു.  ശരിക്കും മടുത്തു’, എന്നാണ് അയൽവാസിയായ സ്ത്രീ വൈറലാകുന്ന വീഡിയോയിൽ പറയുന്നത് . തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ താരമാണ് രജിനികാന്ത്. താരത്തെ കാണാൻ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വീടിന്റെ മുമ്പിൽ നിന്ന് ഒരു ഫോട്ടോ എന്ന സ്വപ്നവുമായി നിരവധി പേരാണ് ദിവസവും പേയസ് ​ഗാർഡനിലെ രജിനിയുടെ വസതിക്ക് മുന്നിലേക്ക് വരുന്നത്. അതേസമയം  തമിഴകത്തെ  താരങ്ങളെല്ലാം  കുടുംബത്തോടൊപ്പവും ഷൂട്ടിങ് സെറ്റിലും നടന്ന പൊങ്കൽ ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിലും പങ്കിട്ടിരുന്നു.

 

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago