ആദ്യം ചെറിയ രോഗലക്ഷണങ്ങൾ ആയിരുന്നു ; ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുക്കുന്ന അപൂർവ രോഗം ! അതിനിടയിൽ ആഗ്രഹം സാധിച്ച് കൊടുത്ത് മലബാർഗോൾഡ് ആൻഡ് ഡയമണ്ട്സ് !

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒരു പരസ്യ ചിത്രം വലിയ രീതിയിൽ തന്നെയായിരുന്നു വാർത്ത ചാനലുകളും സോഷ്യൽ മീഡിയയും ഒന്നടങ്കം ഏറ്റെടുത്തത്. അതിൽ മോഡലായി എത്തിയതോ, ഒരു തൊടുപുഴക്കരി പെൺകുട്ടി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഒരു പരസ്യം കണ്ട് ഇതുപോലെ ഭംഗിയുള്ള ആഭരണങ്ങൾ അണിഞ്ഞു കൊണ്ട് തനിയ്ക്കും ഒരു ഫോട്ടോഷൂട്ട് എടുക്കുവാൻ സാധിയ്ക്കുമോ എന്ന് അവരുടെ കമന്റ് ബോക്സിൽ പോയി ചോദിച്ച തൊടുപുഴക്കരി ധന്യ സോജൻ അങ്ങനെ സോഷ്യൽ ലോകത്തെ ചർച്ചാവിഷയമായി മാറി. തുടർന്ന് ധന്യയുടെ ജീവിതകഥയും വേദനയും ലോകം അറിഞ്ഞു. സ്പോർട്സിലും പഠിത്തത്തിലും എല്ലാം മിടുക്കിയായ ധന്യ കാനഡയിൽ പഠിയ്ക്കുന്നതിനിടയിലായിരുന്നു ധന്യയുടെയും കുടുംബത്തിന്റെയും പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചുകൊണ്ട് ആ ദുഃഖവാർത്ത എത്തിയത്. 

ടൊറന്റോയ്ക്കടുത്ത് കാംബ്രിയൻ കോളജ് ഓഫ് ആർട്സ് ആന്‍ഡ് ടെക്നോളജിയിൽ ജനറൽ ബിസിനസ്സിൽ രണ്ടുവർഷത്തെ കോഴ്സിനായിരുന്നു ധന്യ ചേർന്നത്. പഠനത്തിനൊപ്പം തന്നെ പാർട്ട് ടൈം ആയി ജോലിയും നോക്കിയിരുന്നു ഈ കൊച്ചുമിടുക്കി. എന്നാൽ അതിനിടയിലായിരുന്നു ചെറിയ രോഗലക്ഷണങ്ങൾ ധന്യയിൽ കണ്ടു തുടങ്ങിയത്. ശ്വാസംമുട്ടൽ, കാലിൽ നീര്, നിർത്താതെയുള്ള ചുമ. ന്യുമോണിയ എന്നാണ് ആദ്യം ഡോക്ടർമാർ പറഞ്ഞത്. പിന്നീടാണ് രോഗം ഗുരുതരമാണ് എന്ന് മനസിലായത്. ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുക്കുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോഡർ. ഹൃദയം മാറ്റിവയ്ക്കലല്ലാതെ മറ്റൊരു പോംവഴിയില്ല. കാനഡയിലെ ചികിത്സാചെലവുകൾ ഭീമമാണ്.പ്രത്യേകിച്ചും ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത വിദ്യാർഥിക്ക്. അതുകൊണ്ട് ആശുപത്രിക്ക് ധന്യ ബാധ്യതയായി. എന്നാൽ കാനഡയിലുള്ള സ്നേഹസമ്പന്നരായ മലയാളികൾ ഈ പെൺകുട്ടിയെ ഏറ്റെടുത്തു. കാന‍ഡയിലെ ചില വാർത്താ ചാനലുകൾ സംപ്രേക്ഷണം െചയ്തു. ഒരു മലയാളി പെൺകുട്ടി ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്. അതു കണ്ട് ചിലർ ആശുപത്രിയിലെത്തി. ഏകദേശം ആറുമാസത്തെ ആശുപത്രിവാസത്തിനുശേഷം ധന്യ നാട്ടിലെത്തി. ‘‘നിങ്ങൾ നിത്യരോഗിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഏതായിരിക്കും എന്നറിയാമോ? ഒരു ദിവസമെങ്കിലും രോഗിയാണെന്ന ചിന്തയില്ലാതെ ജീവിക്കുക.  മലബാർ ഗോൾഡിന്റെ ഫോട്ടോഷൂട്ട് ദിവസം ഞാൻ എന്റെ രോഗം മറന്നു.’’ധന്യയുടെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല. ഹൃദയത്തിന്റെ പ്രവർത്തനം 50 ശതമാനമെങ്കിലുമെത്തണം. അല്ലെങ്കിൽ ഹൃദയം മാറ്റിവയ്ക്കേണ്ടിവരും. അത് അത്ര എളുപ്പമല്ല. ഹൃദയത്തിനിപ്പോൾ 38 ശതമാനം പ്രവർത്തനമുണ്ടെന്ന് ആശുപത്രി റിപ്പോർട്ട്. അതൊരു നല്ല സൂചനയാണ്. രോഗാവസ്ഥയിലും ധന്യ തന്റെ കോഴ്സ് പൂർത്തിയാക്കി. കാനഡയിൽ ഇനി സ്ഥിരജോലിക്ക് അപേക്ഷിക്കാം. ഇപ്പോഴും ശുഭ പ്രതീക്ഷയോടെ തന്നെയാണ് ധന്യ മുന്നോട്ട് കുതിയ്ക്കുന്നത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago