‘വാലിബൻ’ കാണാൻ കാത്തിരിക്കാനാവുന്നില്ല ആവേശത്തോടെ ആരാധകർ! ബോക്സോഫീസിൽ വമ്പൻ കളക്ഷൻ തരംഗവും

 

മലയാളക്കരയെങ്ങും  ആവേശം നിറക്കുകയാണ് മോഹൻലാല്‍ നായകനായ ‘മലൈക്കോട്ടൈ വാലിബൻ’ .  ചിത്രത്തിന്റെ    ട്രെയിലറും ഇന്നലെ പുറത്തിറങ്ങിയതോടെ  ആ  ആവേശം ഉച്ചസ്ഥായിലായി എന്ന് തന്നെ പറയാം .ഇനിയും  വാലിബനായി മോഹൻലാല്‍ വെള്ളിത്തിരയിലെത്തുന്നത്  കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ്  ആരാധകര്‍ പറയുന്നത്. ഇപ്പോൾ   ഇതേ ആവേശമാണ്   വാലിബന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുന്നതെന്നാണ് പുതിയ വിവരങ്ങൾ.  ഇന്നലെ  തന്നെ ചിത്രത്തിന്റെ ഓൺലൈൻ അഡ്വാൻസ് ബുക്കിം​ഗും ആരംഭിച്ചു.  മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രം  ബുക്കിംഗില്‍ കോടികള്‍ ആണ്  നേടിയിരിക്കുന്നത് .  മുന്നോട്ടും  കളക്ഷൻ  ഇങ്ങനെയാണെങ്കിൽ  ഒരു വമ്പൻ വിജയത്തിന്റെ പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും  ആരാധകരും.     പ്രമുഖ ടിക്കറ്റ് ബുക്കിം​ഗ് ആപ്പായ ബുക്ക് മൈ ഷോയിൽ ആദ്യ മണിക്കൂറിൽ തന്നെ ചിത്രം ട്രെന്റിം​ഗ് ആയിരുന്നു.

മണിക്കൂറിൽ 1500 ടിക്കറ്റുകൾക്ക് മുകളിലാണ് ബുക്ക് മൈ ഷോ വിറ്റത്. റിലീസിന് ആറ് ദിവസങ്ങൾ ബാക്കി നിൽക്കുമ്പോൾ ഇതേ പോലെ പോകുകയാണെങ്കിൽ മികച്ച ഓപ്പണിം​ഗ്  ആയിരിക്കും സിനമയ്ക്ക് ലഭിക്കുന്നതെന്നു  കരുതുന്നത്. ആദ്യ ദിനത്തിൽ പോസിറ്റീവ് അഭിപ്രായം വന്നാൽ റെക്കോർഡ് കളക്ഷനായിരിക്കും വാലിബൻ  സ്വന്തമാക്കുക.  കേരളത്തില്‍ നിന്ന് മാത്രം വാലിബൻ  40 ലക്ഷമാണ് ബുക്കിംഗില്‍ നേടിയിരിക്കുന്നത്. അതേസമയം ഓവര്സീസിൽ  നിന്ന് 66 ലക്ഷവും. അങ്ങനെ അദ്വാൻസ് ബുക്കിംഗില്‍ ആകെ 1.06 കോടി രൂപയാണ് മലൈക്കോട്ടൈ വാലിബൻ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.  ഇന്ത്യയ്ക്ക് പുറത്തും മികച്ച റിലീസ് ആണ് ചിത്രത്തിന് ഒരുക്കിയിരിക്കുന്നത്ത് . റെക്കോര്‍ഡ് റിലീസ് ആണ് വാലിബന്  യൂറോപ്പില്‍ ലഭിക്കുക. അര്‍മേനിയ, ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ഡെന്‍മാര്‍ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ജോര്‍ജിയ, ഹംഗറി തുടങ്ങി 35 ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ മലയ്‌ക്കൊറ്റയ്  വാലിബന്‍ എത്തും. യുകെയില്‍ 175 ല്‍ അധികം സ്ക്രീനുകളാണ് ചിത്രം റിലീസ് ചെയ്യപ്പെടുക. ഇന്നലെ ആരംഭിച്ച യുകെ ബുക്കിംഗിലും മികച്ച പ്രതികരണമാണ് ഇപ്പോൾ  ലഭിക്കുന്നതെ,അവിടുള്ള  വിതരണക്കാര്‍ അറിയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും വാലിബന് ഇവിടങ്ങളിൽ  റിലീസ് ഉണ്ട്.  ഒരു തെന്നിന്ത്യൻ സിനിമയുടെ വലിയ റിലീസായിരിക്കും മലൈക്കോട്ടൈ വാലിബന്റെ റിലീസോടെ  കാനഡയില്‍ ചെയ്യുക എന്ന റിപ്പോര്‍ട്ടിന്റെ ആവേശവും ആരാധകരില്‍ നിറയുന്നുണ്ട്.

കാനഡയില്‍ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയില്‍ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ സംഘടിപ്പിക്കുന്നുണ്ട് ,ഇതൊക്കെ  മലയ്‌ക്കൊറ്റയ്  വാലിബൻ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷയും. മോഹൻലാൽ ആരാധകർ ആകാംക്ഷയോടെ  മോഹൻലാൽ ആദ്യമായാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിൽ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ  ഈ കോമ്പോയിൽ പ്രേക്ഷകർക്കും, ആരാധകർക്കും  വമ്പൻ പ്രതീക്ഷയാണ് ഉള്ളത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന  മാസ് പടം തന്നെയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ്  കരുതുന്നത്. വലിയ കാൻവാസിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഇനി ഏതാനും ദിവസത്തെ കാത്തിരിപ്പ് മാത്രമാണ് ഉള്ളത്. 25ാം തീയതിയാണ് സിനിമ പ്രദർശനത്തിന് എത്തുന്നത്.

Sreekumar

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

33 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

1 hour ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

3 hours ago