ആരാധകലോകത്തെ ആവേശം കൊടുമുടിയിലെത്തിച്ചിരിക്കുകയാണ് മലൈക്കോട്ടൈ വാലിബന്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകലോകം കാത്തിരിക്കുന്നത്. കാത്തിരിപ്പിന് ആശ്വാസം പകര്‍ന്ന് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.
പ്രതീക്ഷകള്‍ക്ക് അല്പം പോലും മങ്ങലേല്‍പ്പിക്കാതെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്. തിയറ്ററില്‍ വാലിബന് ആവേശത്തിന്റെ പൊടി പറത്തുമെന്ന് ഉറപ്പു തരുന്ന ട്രെയിലറാണ് എത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ ഇതുവരെ കാണാത്ത അത്ഭുതം പ്രകടനം തന്നെയാണ് ചിത്രത്തിലുണ്ടാവുക.ലിജോ ജോസ് പെല്ലിശ്ശേരിയുടെ അത്യുഗ്രന്‍ മേക്കിംഗും മികവുറ്റ ഛായാഗ്രഹണവും കിടിലം കൊള്ളിക്കുന്ന ബിജിഎമ്മും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയുള്ളതാണ് ട്രെയിലര്‍.
ജനുവരി 25-നാണ് വാലിബന് തീയേറ്ററുകളിലെത്തുന്നത്. ഒരു യോദ്ധാവായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ അപ്ഡേറ്റുകളെല്ലാം വലിയ രീതിയില്‍ വൈറലായിരുന്നു. പുറത്തുവന്ന പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ട്രെയിലറും വൈറലായിക്കഴിഞ്ഞു.
സെ>ന്സറിംഗ് പൂര്‍ത്തിയായ സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന് ആചാരി, സുചിത്ര തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…