‘പൂര്‍ത്തീകരിച്ചിരിക്കുകയാണ്……’ മലൈക്കോട്ടൈ വാലിബന് പാക്കപ്പ് പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

സിനിമാസ്വാദകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന് പാക്കപ്പ്. 130 ദിവസം നീണ്ടു നിന്ന തീവ്രമായ ഷൂട്ടിങ്ങിനാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പാക്കപ്പ് പറഞ്ഞത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്‌സ് ലാബ് സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഹൈ ബഡ്ജറ്റഡ് സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യര്‍ ആണ്.

മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ദൈര്‍ഖ്യം കുറഞ്ഞ ടീസറിനും ഗംഭീര പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ലിജോയുടെയും ടീമിന്റെയും മേക്കിങ് മികവില്‍ മോഹന്‍ലാല്‍ എന്ന പ്രതിഭാസത്തോടൊപ്പം മലയാള സിനിമയില്‍ പുതിയ കാഴ്ചാനുഭവം മലൈക്കോട്ടൈ വാലിബന്‍ സമ്മാനിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റുകള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിയുന്നതനുസരിച്ച് പ്രേക്ഷകരിലേക്കെത്തും. കാത്തിരിക്കാം തിയേറ്ററില്‍ വാലിബന്‍ ഗര്‍ജനം മുഴങ്ങാന്‍. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Gargi

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

32 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago