Film News

ഭീമാകാരമായ കാല്‍!! ചിതറിയോടി മനുഷ്യരും കന്നുകാലികളും

മലയാളത്തിന്റെ താരാജാവ് മോഹന്‍ലാലും ലിജൗ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പ്രഖ്യാപന സമയം മുതല്‍ ആരംഭിച്ച സസ്‌പെന്‍സുകള്‍ ഇപ്പോഴും തുടരുകയാണ്. ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകരണമാണ് ആരാധകലോകം നല്‍കുന്നത്.

ഇപ്പോഴിതാ വാലിബന്റെ ട്രെയ്ലര്‍ ലോഞ്ചിന് മുന്നോടിയായി ഒരു ചിത്രം വൈറലായിരിക്കുകയാണ്. ഭീമാകാരനായ ഒരു മനുഷ്യന്റെ കാലുകള്‍ ഭൂമിയില്‍ പതിക്കുന്നതും മനുഷ്യരും കന്നുകാലികളും ചിതറിയോടുന്നതുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റേത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

ഏറെ പ്രതീക്ഷകളോടെ ആരാധകലോകം കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അതിഭീമാകാരമനായ മനുഷ്യനായിട്ടുള്ള ലാലേട്ടന്റെ പോസ്റ്ററുകളാണ് പുറത്തുവന്നിട്ടുള്ളത്.

ഇതുവരെ കാണാത്ത ലുക്കിലാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബനില്‍ എത്തുന്നത് എന്നത് അമിത പ്രതീക്ഷയുണര്‍ത്തിയിരിക്കുകയാണ്. ചിത്രം ജനുവരി 25നാണ് തിയേറ്ററിലെത്തുന്നത്. സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

Anu