പ്രഖ്യാപനം സമയം മുതല്‍ സസ്പെന്സുകള് നിറഞ്ഞുനില്ക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. ആരാധകരുടെ സസ്പെന്‍സ് കൂട്ടിക്കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
മോഹന്‍ലാല്‍ തന്നെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. ഒരു അഘോരി കഥാപാത്രത്തോട് സാമ്യതയുള്ള കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നിട്ടുള്ളത്. വാലിബന് വരാറ്.. ജനുവരി 26ന്..എന്ന ഹാഷ്ടാഗോടെയാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ എല്ലാ അപ്ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ആരാധകലോകം നല്‍കിയത്. ചിത്രത്തിലെ പുറത്തുവന്ന പ്രണയഗാനവും വൈറലായിരുന്നു.
മോഹന്‍ലാലിന്റെ ഇതുവരെ കാണാത്ത ലുക്കിലുള്ള ചിത്രത്തിന് വേണ്ടി വലിയ കാത്തിരിപ്പിലാണ് ആരാധകലോകം. സോണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മണികണ്ഠന് ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, ഹരീഷ് പേരടി, കഥ നന്ദി, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നി വലിയ താരനിരയാണ് ബ്രഹ്മാണ്ഡ ചിത്രത്തിലെത്തുന്നത്. 2024 ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന് തിയ്യേറ്ററിലെത്തുന്നത്.
അമാനുഷികനായി കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് പോസ്റ്ററുകളിലെ സൂചന. വലിയ വടം വലിക്കുന്ന പോസ്റ്ററായിരുന്നു ആദ്യം പുറത്തുവന്നത്. വലിയ കാല്പാദങ്ങള് പതിഞ്ഞ ചിത്രവും പുറത്തുവന്നിരുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…