സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ അനുകരിച്ച് നിലമ്പൂരിലെ മൊഞ്ചത്തിമാര്!!

Follow Us :

ബോളിവുഡിലെ ഏറെ ആരാധകരുള്ള ഹിറ്റ് മേക്കറാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. അടുത്തിടെയിറങ്ങിയ ‘ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസ് വളരെ ശ്രദ്ധേയമായിരുന്നു. നിരവധി റീലുകളും ഫോട്ടോഷൂട്ടുകളും ആരാധകരും അനുകരിച്ച് എത്തിയിരുന്നു.

ഇപ്പോഴിതാ പരമ്പരയിലെ ആറ് പ്രധാന സ്ത്രീകഥാപാത്രങ്ങളുള്ള പോസ്റ്റര്‍ അനുകരിച്ചെത്തിയിരിക്കുകയാണ് ഒരു സംഘം. ആ ഫോട്ടോഷൂട്ടാണ് സോഷ്യലിടത്ത് വൈറലാകുന്നത്. മലപ്പുറം നിലമ്പൂരില്‍ നിന്നുള്ള യുവതികളുടെ സംഘമാണ് ഹീരാമണ്ഡി ഫോട്ടോ അനുകരിച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

മോഡലുകളായെത്തിയ സ്ത്രീകള്‍ മാത്രമല്ല പിന്നണിയിലുള്ളവരും സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. നിലമ്പൂര്‍ സ്വദേശികളായ നുസ്മിയ പര്‍വിന്‍, റാസ്ബിന്‍, ഹൃദ്യ, ദേവിക, സായ് ഗായത്രി, ശബ്‌ന ജാസ്മിന്‍ എന്നിവരാണ് മോഡലുകളായെത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ നുസ്മിയ പര്‍വിനാണ് മേക്കപ്പും ചെയ്തത്. ചിത്രങ്ങള്‍ പകര്‍ത്തിയത് ഫാത്തിമത്തുല്‍ ഫൗസിയയാണ്.

ക്രീമില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ വരുന്ന അനാര്‍ക്കലി, ലെഹങ്കയുമാണ് ഔട്ട്ഫിറ്റായെടുത്തത്.
ട്രഡീഷണല്‍ ലുക്കിലുള്ള ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ നിരവധി കമന്റുകളും നിറയുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള രാജകുമാരിമാര്‍ എന്നൊക്കെയാണ് ആരാധകര്‍ സ്‌നേഹത്തോടെ പറയുന്നത്.