ആ ദിവസം ആയിരിക്കും എന്റെ ജീവിതത്തിലെ മനോഹരമായ ദിവസം, അതിനായാണ് ഞാൻ കാത്തിരിക്കുന്നത്!

തെന്നിന്ത്യയിൽ ഭാഗ്യനായികമാരിൽ ഒരാൾ ആണ് മാളവിക മോഹൻ. അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയതാണ് വളരെ പെട്ടന്ന് തന്നെ ഈ വിളിപ്പേര് ലഭിക്കാൻ കാരണം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ താരം നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. പട്ടം പോലെ എന്ന മലയാള ചിത്രത്തിൽ കൂടി അരങ്ങേറ്റം നടത്തിയ താരം ശേഷം തമിഴിലേക്ക് പോകുകയായിരുന്നു. തമിഴിൽ സൂപ്പർസ്റ്റാറുകൾ ആയ രജനികാന്തിനൊപ്പം പേട്ടയിലും വിജയ്ക്കൊപ്പം മാസ്റ്ററിലും എല്ലാം വളരെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ആണ് താരം എത്തിയത്. അടുത്ത ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചെങ്കിലും ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന മനോഹരമായ നിമിഷത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മാളവിക മോഹനൻ.

സിനിമയിൽ ക്യാമറാമാനായി പ്രവർത്തിക്കുകയാണ് മാളവികയുടെ അച്ഛൻ. അച്ഛനെ പോലെത്തന്നെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാൻ ആയിരുന്നു മാളവികയ്ക്കും താൽപ്പര്യം. എന്നാൽ വളരെ അവിചാരിതമായി ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു. തന്റെ അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കണമെന്നാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്നും അങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണെന്നും അങ്ങനെ അച്ഛന്റെ ക്യാമെറയ്ക്ക് മുന്നിൽ അഭിനയിക്കാൻ കഴിയുന്ന ദിവസം ആയിരിക്കും തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമെന്നുമാണ് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മലയാളത്തിലെ ട്രോളുകൾ എല്ലാം പലപ്പോഴും അതിരുകടക്കാറുണ്ടെന്നും പല പരിഹാസങ്ങളും തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും അടുത്തിടെ മാളവിക പറഞ്ഞിരുന്നു. പലപ്പോഴും തന്റെ ശരീരത്തെയും ആളുകൾ പരിഹസിച്ചിരുന്നെന്നും അസ്ഥികൂടത്തിൽ തൊലിവെച്ച് പിടിപ്പിച്ചത് പോലെയാണ് എന്നെ കാണാനെന്നുമൊക്കെ പലരും പറഞ്ഞിരുന്നു. പലതരത്തിലുള്ള പരിഹാസങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. എന്നാൽ ഇപ്പോൾ അതിനെയൊക്കെ അതിജീവിച്ച് കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങളുമായി മുന്നേറുകയാണ് മാളവിക മോഹനൻ.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago