ദിലീപ് അങ്കിൾ വഴക്ക് പറഞ്ഞാലും അത് ഞങ്ങൾ തുടർന്ന് കൊണ്ടിരുന്നു, മാളവിക

Follow Us :

നിരവധി ആരാധകർ ഉള്ള താര പുത്രിയാണ് മാളവിക ജയറാം. സിനിമയിൽ ഒന്നും മാളവിക ഇത് വരെ  അഭിനയിച്ചിട്ടില്ല എങ്കിലും  പരസ്യ ചിത്രങ്ങളിൽ മാളവിക  തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവാഹം. വളരെ ആർഭാട പൂർവം തന്നെയാണ് ജയറാം തന്റെ മകളുടെ വിവാഹംനടത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ സജീവമായിരുന്നു. നിരവധി  താരങ്ങളാണ് മാളവികയ്ക്കും വരനും ആശംസകൾ നേരാൻ എത്തിയത്.

ഇപ്പോഴിതാ ദിലീപിന്റെ മകൾ മീനാക്ഷിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ച് മുൻപ് മാളവിക പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാളവികയുടെ വാക്കുകൾ ഇങ്ങനെ, മീനാക്ഷിയെ എനിക്ക് ചെറുപ്പം മുതൽ അറിയാവുന്നതാണ്. കുട്ടിക്കാലം മുതൽ അവൾ എന്റെ വീട്ടിൽ വരുവായിരുന്നു. എന്റെ ഒരു ബേബി സിസ്റ്ററിനെ പോലെയാണ് എനിക്ക് അവൾ. അന്നത്തെ ആ ഒരു അടുപ്പവും സൗഹൃദവും ഞങ്ങൾക്കിടയിൽ ഇപ്പോഴുമുണ്ട്.

മീനാക്ഷി ഇവിടെ ചെന്നൈയിൽ പഠിക്കാൻ വന്നിരുന്ന സമയത്ത് ഞങ്ങൾ മീനാക്ഷിയെ ഇടയ്ക് ഹോസ്റ്റലിൽ നിന്നും ചാടിക്കും. സിനിമയ്ക്ക് പോകാനും ഷോപ്പിംഗിനു പോകാനും ഒക്കെയാണ്. എന്നാൽ ഈ കാര്യം കൃത്യമായി ദിലീപ് അങ്കിൾഅറിയും. മീനാക്ഷിയെ ഞാൻ ഹോസ്റ്റലിൽ നിന്നും ചാടിക്കുന്നതിന് അങ്കിൾ ഞങ്ങളെ വഴക്ക് പറഞ്ഞിട്ടുണ്ട് പലപ്പോഴും. എന്നാൽ പിന്നെയും ഞങ്ങൾ അത് പോലെ കറങ്ങാൻ പോയിട്ടുണ്ട് എന്നുമാണ് മാളവിക പറഞ്ഞത്. മാളവികയുടെ വിവാഹത്തിന് ദിലീപ് കുടുംബ സമേതമാണ് പങ്കെടുത്തിരുന്നത്.