ഏറെ ഭയത്തോടെയാണ് വിജയിക്കൊപ്പം ആ സീനുകളിൽ അഭിനയിച്ചത്, മാളവിക

തമിഴ് സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് മാളവിക. തമിഴ് സിനിമയുടെ തല അജിത്തിനൊപ്പം ഉന്നൈ തേടി എന്ന ചിത്രത്തിൽ കൂടിയാണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തമിഴ് നാട്ടിൽ വൻ വിജയം ആയതോടെ നിരവധി അവസരങ്ങൾ ആണ് താരത്തെ തേടി വന്നത്. അങ്ങനെ വളരെ പെട്ടന്ന് തന്നെ മാളവിക തമിഴിൽ ശ്രദ്ധിക്കപ്പെട്ട നായികയായി മാറുകയായിരുന്നു. 2007 ൽ വിവാഹിതയായ താരം 2008 മുതൽ സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. ഭർത്താവിനും മക്കൾക്കും ഒപ്പം ഇപ്പോൾ കുടുംബിനിയായി കഴിയുന്ന താരം ഇപ്പോൾ തൻറെ പഴയകാല വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.

വിജയ് നായകനായ കുരുവിയിൽ ആണ് താരം അവസാനമായി അഭിനയിച്ചത്. ഇപ്പോൾ ആ ഓർമ്മകൾ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, കുരുവി സിനിമ ഇറങ്ങിയതോടെയാണ് വിജയിക്ക് തമിഴ് സിനിമയുടെ ഋതിക് റോഷൻ എന്ന വിളിപ്പേര് വീണത്. അദ്ദേഹത്തിനൊപ്പമുള്ള കുരുവിയിലെ ഗാനം എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അവസരം തന്നെ ആയിരുന്നു. ആ പാട്ടിലേക്ക് എനിക്ക് ക്ഷണം വന്നപ്പോൾ ഞാൻ വല്ലാത്ത ഒരു ആശയ കുഴപ്പത്തിൽ ആയിരുന്നു. കാരണം ആ സമയത്ത് ഞാൻ രണ്ടു മാസം ഗർഭിണി ആയിരുന്നു. എന്നാൽ ആ അവസരം നഷ്ടപ്പെടുത്താനും എനിക്ക് കഴിയുമായിരുന്നില്ല. അങ്ങനെയാണ് ഞാൻ ആ നൃത്ത രംഗങ്ങളിൽ അഭിനയിച്ചത്.

അത് കാണുമ്പോൾ തന്നെ അറിയാം, ഞാൻ വലുതായി ഡാൻസ് കളിക്കുന്ന രംഗങ്ങൾ ഒന്നും തന്നെ ഇല്ല. ഒരു കുപ്പിയേപോല്ലേ ഞാൻ ഇടയ്ക്ക് സ്‌ക്രീനിൽ വന്നു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്. അത് കാണുമ്പോൾ ഇപ്പോൾ എനിക്ക് ചിരി വരാറുണ്ടെന്നും താരം പറഞ്ഞു. എന്നാൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് ഭയങ്കര പേടി ആയിരുന്നു. കാരണം രണ്ടു മാസം ഗർഭിണി ആയിരുന്നു. ആ സമയത്ത് ഡാൻസ് കളിക്കുന്നത് കൊണ്ട് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഞാൻ പേടിച്ചിരുന്നു. എന്നാൽ എന്നേക്കാൾ വലിയ പേടിയും ടെൻഷനും വിജയിക് ആയിരുന്നു. ഓരോ ഷോട്ട് കഴിയുംതോറും കുഴപ്പമൊന്നുമില്ലല്ലോ അല്ലെ, ഓക്കേ ആണോ എന്നൊക്കെ വിജയ് വന്നു എന്നോട് തിരക്കിയിരുന്നു എന്നുമാണ് മാളവിക പറയുന്നത്.

Devika

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

5 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

5 hours ago