ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയക്കും ഞാന്‍ തയ്യാറല്ല, മാളവിക

ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് മാളവിക. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മാളവിക അഭിനയലോകത്ത് സ്ഥാനമുറപ്പിച്ചു. എന്നാല്‍ ദളപതി വിജയ് ചിത്രം കുരുവിക്ക് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മാളവിക. ഇപ്പോഴിതാ വീണ്ടും സിനിമാലോകത്ത് തിരികെ വരാന്‍ ഒരുങ്ങുകയാണ് മാളവിക.

മാളവികയുടെ വാക്കുകള്‍ ഇങ്ങനെ:

ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഞാന്‍ അഭിനയം നിര്‍ത്തിയതാണ്. 2008 ല്‍ ആയിരുന്നു അത്. കുരുവിയില്‍ വിജയ്‌ക്കൊപ്പമായിരുന്നു എന്റെ അവസാനത്തെ ഷോട്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ കുഞ്ഞിനുണ്ടായി. രണ്ട് കുട്ടികളെ വളര്‍ത്തുന്ന തിരക്കുകളിലേക്ക് കടന്നു. അവരുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറായിരുന്നില്ല.


പക്ഷെ ആ സമയത്തും എനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നു. കുറച്ച് ഓഫറുകള്‍ വന്നിരുന്നു. പക്ഷെ മിക്കതും സീരിയലുകളിലേക്കായിരുന്നു. സിനിമ ആയിരുന്നുവെങ്കില്‍ അത് നായകന്റെ സഹോദരിയോ ഞാന്‍ ഓക്കെ ആകാത്തതോ ആയിരുന്നു. ഞാന്‍ തിരിച്ചുവരന്നുണ്ടെങ്കില്‍ എന്റെ സമയം നഷ്ടപ്പെടുത്താതോ ആരാധകരെ നിരാശപ്പെടുത്താതോ ആയ റോളായിരിക്കണം എന്നായിരുന്നു ആഗ്രഹം. അവള്‍ തിരിച്ചുവന്നത് എത്ര ചെറിയ റോളിലൂടെയാണെന്ന് ആരാധകര്‍ പറയരുത്. ഈ സിനിമയെക്കുറിച്ച് ഞാന്‍ വളരെയധികം എക്‌സൈറ്റഡ് ആണ്.
12 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന് വെറുതെയാകില്ല. ഞാന്‍ നായകന്റെ അമ്മയോ സഹോദരിയോ അല്ല. പ്രധാനപ്പെട്ട റോളാണ്. ശരിയായ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു. കഥാപാത്രവും നിര്‍മ്മാണ കമ്പനിയും സംവിധായകനും കാസ്റ്റും എല്ലാം ശരിയാണ്. ഞാന്‍ ജീവയുടെ ബോസിന്റെ വേഷമാണ് ചെയ്യുന്നത്. അവള്‍ കരുത്തയായ സ്ത്രീയാണ്. സ്വതന്ത്ര്യയാണ്. വളരെ കാര്‍ക്കശ്യക്കാരിയാണ്. പിന്നെ, സിനിമ മുഴുനീള തമാശയാണ്. നല്ല രസമായിരിക്കും.അകന്നു നിന്ന സമയം വളരെ നല്ലതായിരുന്നു. സത്യത്തില്‍ എനിക്ക് കുട്ടികള്‍ വേണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.
അമ്മയാകുന്നതിന്റെ സന്തോഷം ഒരു അവാര്‍ഡിനും നല്‍കാനാകില്ല. ഈ മാസം 25 ന് എന്റെ മകന് 13 വയസാകും. ഡിസംബറില്‍ മകള്‍ക്ക് 11 വയസാകും. വളരെ നല്ലൊരു സമയമായിരുന്നു ഇത്. പക്ഷെ ചിലപ്പോഴൊക്കെ ബോറടിച്ചിരുന്നുവെന്നും സത്യമാണ്. പ്രത്യേകിച്ചും ഈയ്യടുത്തൊക്കെ. കുട്ടികള്‍ വലുതാവുകയാണ്.
അവര്‍ക്ക് ചിലപ്പോള്‍ ഞാന്‍ കൂടെ വേണമെന്നില്ല. അതുപോലുളള സമയത്ത് എനിക്ക് തിരിച്ചുവരാന്‍ തോന്നിയിരുന്നു. പക്ഷെ അപ്പോഴും ഒരു വര്‍ഷത്തേക്ക് മൊത്തം കമ്മിറ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. എല്ലാ മാസവും മുംബൈയില്‍ നിന്നും വന്ന് ഇവിടെ 10 ദിവസം നില്‍ക്കേണ്ടി വരുമായിരുന്നു.
എനിക്കത് ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്റെ മക്കളുടെ ജീവിതത്തിലെ കാര്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ സാധിക്കില്ലായിരുന്നു. അതവരുടെ പിടിഎ മീറ്റിംഗ് ആയാലും ശരി. നേരത്തെ എനിക്ക് സെല്‍വയില്‍ നിന്നും മിക്ക ചാനലുകളില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നു.പക്ഷെ ഈ കാരണങ്ങളാല്‍ ഞാന്‍ നിരസിക്കുകയായിരുന്നു. ഞാന്‍ കുട്ടികളെ ഉപേക്ഷിച്ച്, കുടുംബത്തെ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വരുന്നത് എന്റെ സമയവും പണവും നഷ്ടപ്പെടുത്തുന്ന ഒരുകാര്യത്തിന് വേണ്ടിയാകരുത്. അതുകൊണ്ടാണ് ഞാന്‍ വളരെ സെലക്ടീവായി തീരുമാനങ്ങളെടുത്തത്.

Rahul

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

5 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

6 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

8 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

8 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

9 hours ago