‘മെച്ചപ്പെട്ടിട്ടുണ്ട്… ‘ അഭിനയക്കളരിയിലെ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക ജയറാം

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടന്‍ ജയറാമിനേയും കുടുംബത്തേയും. ഒരു സിനിമാ കുടുംബമാണ് ഇവരുടേത്. എന്നാല്‍ മകള്‍ മാളവിക ഇതുവരെ സിനിമയിലേക്ക് എത്തിയിട്ടില്ല. ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. അതേസമയം താരം അടുത്തിടെ പങ്കുവെച്ച ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് വൈകാതെ സിനിമയിലേക്ക് എത്തുമെന്നത് തന്നെയാണ്. പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ പങ്കെടുത്ത ചിത്രങ്ങളാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘മെച്ചപ്പെട്ടിട്ടുണ്ട്… യഥാര്‍ത്ഥത്തില്‍ അല്ല’ എന്നാണ് കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം മാളവിക കുറിച്ചത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍, തെലുങ്കു താരം നിഹാരിക കോണിഡേല, മോഡല്‍ തുളി, നടന്‍ സൗരഭ് ഗോയല്‍ എന്നിവരും മാളവികയ്‌ക്കൊപ്പം അഭിനയക്കളരിയില്‍ പങ്കെടുത്തു.

അച്ഛനും അമ്മയ്ക്കും സഹോദരനും പിന്നാലെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണോ ഈ പരിശീലനമെന്നാണ് മാളവികയുടെ പോസ്റ്റിന് താഴെ ആരാധകരുടെ ചോദ്യം.
അതേസമയം സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് കൃത്യമായ ഉത്തരം മാളവിക നേരത്തെ തന്നെ നല്‍കിയിട്ടുണ്ട്.

സിനിമകള്‍ വന്നാല്‍ ചെയ്യാന്‍ തയ്യാറാണ്. എന്നാല്‍ തനിയ്ക്ക് കൂടുതല്‍ താത്പര്യമുള്ളത് കായിക മേഖലയോടാണെന്നായിരുന്നു മാളവിക വ്യക്തമാക്കിയത്. നേരത്തെ മാളവികയും ജയറാമും ഒരുമിച്ച പരസ്യ ചിത്രം വൈറലായിയിരുന്നു.

Gargi

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago