കല്യാണി ചെയ്ത ആ റോള്‍ നിരസിക്കാനൊരു കാരണമുണ്ട്; മാളവിക ജയറാം

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇവരെപ്പോലെ തന്നെ പ്രിയപ്പെട്ടവരാണ് മക്കളായ കാളിദാസ് ജയറാമും മാളവിക ജയറാമും. ബാലതാരമായി അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം പിന്നീട് നായകനായെത്തുകയും നിരവധി സിനിമികളില്‍ വേഷമിടുകയും ചെയ്തു. എന്നാല്‍ ചക്കി എന്ന് വിളിപ്പേരുള്ള മാളവിക എന്നാണ് സിനിമയിലേക്കെത്തുക എന്നത് പ്രേക്ഷകര്‍ ഒന്നടങ്കം ചോദിക്കുന്ന കാര്യമാണ്. ഇടയ്ക്ക് ജയറാമിനൊപ്പം പരസ്യ ചിത്രത്തില്‍ മാളവിക വേഷമിട്ടതോടെ ഈ ചോദ്യം ശക്തമാവുകയും ചെയ്തു.

എന്നാല്‍, അധികം വൈകാതെ തന്നെ മാളവികയുടെ സിനിമാ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മാളവിക അഭിനയിച്ച തമിഴ് ആല്‍ബം സോങ് ‘മായം സെയ്ത പൂവേ’ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നേരത്തെ അനൂപ് സത്യന്‍-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന വരനെ ആവശ്യമുണ്ട് എന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച റോള്‍ ചെയ്യാന്‍ അനൂപ് ആദ്യം സമീപിച്ചത് മാളവികയെ ആയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ ആ റോള്‍ ഒഴിവാക്കിയത് എന്ന് പറയുകയാണ് മാളവിക.

ആ സമയം താന്‍ മുംബൈയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നെന്നും വളരെ പെട്ടെന്ന് പറഞ്ഞതുകൊണ്ട് താന്‍ മെന്റലി പ്രിപ്പേര്‍ഡ് ആയിരുന്നില്ലെന്നുമാണ് മാളവിക പറഞ്ഞത്. ‘2019ലായിരുന്നു ആ റോള്‍ വന്നത്, ആ സമയം ഞാന്‍ മുംബൈയില്‍ ഒരു ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു. സ്പോര്‍ട്സിലായിരുന്നു ആ സമയം മുഴുവന്‍. അനൂപ് എട്ടനാണ് എന്നോട് ആദ്യം ചോദിച്ചത്. മുംബൈയില്‍ ഒരു കഫേയില്‍ ഞങ്ങള്‍ മീറ്റ് ചെയ്തു. കഥയൊക്കെ പറഞ്ഞു. വളരെ പെട്ടന്നായിരുന്നു അത്. ചക്കി ഇത് ചെയ്യുന്നോ? ദുല്‍ഖറാണ് പ്രൊഡ്യൂസ് ചെയ്യുന്നതും കൂടെ അഭിനയിക്കുന്നതും ഒപ്പം ശോഭന ആന്റിയും ഉണ്ടെന്ന് പറഞ്ഞു. പെട്ടന്ന് പറഞ്ഞത് കൊണ്ട് ഞാന്‍ മെന്റലി തയ്യാറല്ലായിരുന്നു. അതുകൊണ്ടാണ് അത് വേണ്ട അടുത്ത സിനിമ ആവട്ടെ എന്ന് പറഞ്ഞത്.’ എന്നായിരുന്നു മാളവികയുടെ വാക്കുകള്‍.

എന്നാല്‍ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ റിഗ്രറ്റ് ഉണ്ടായിരുന്നില്ലയെന്നും കല്യാണി മികച്ച രീതിയില്‍ ആ റോള്‍ ചെയ്തു എന്നും മാളവിക പറയുന്നു. തയ്യാറാവാതെ ആ റോള്‍ ചെയ്യ്തിരുന്നു എങ്കില്‍ ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ സാധിക്കാതെ പോയേനെ എന്നും അതിനൊപ്പം ഇപ്പോള്‍ സിനിമ ചെയ്യാന്‍ തയ്യാറാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

 

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

43 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

50 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

59 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

1 hour ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago