‘എനിക്ക് പറ്റിയ സ്ഥലമല്ല ബിഗ്‌ബോസ്’ ; ‘വിളിച്ചിട്ടുണ്ട്’ പക്ഷേ പോകില്ല! കാരണം പറഞ്ഞു ;മാളവിക കൃഷ്ണദാസ്

മലയാളികൾക്ക് സുപരിചിതയാണ് നടി മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോകൾ സജീവമായ കാലം മുതൽ മിനിസ്ക്രീൻ പ്രേക്ഷകർ കാണുന്ന മുഖമാണ് മാളവികയുടേത്. വലിയ ജനപ്രീതി നേടിയെടുത്ത സൂപ്പർ ഡാൻസർ ജൂനിയർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മാളവിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക ഇടയ്ക്ക് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാനും മാളവിക സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ ഏറെ ജനപ്രീതി നേടിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരാർത്ഥിയായി പോകുന്നുണ്ടോ എന്ന ചോദ്യത്തിന് മാളവിക നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആറാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെയാണ് മാളവികയോട് ഷോയിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യവുമായി ആരാധകർ എത്തിയത്. ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര വേളയിൽ ആയിരുന്നു ഒരു ആരാധകന്റെ ചോദ്യം. ഇതിന് ഒരു വീഡിയോയിലൂടെ ആണ് മറുപടി മാളവിക നല്‍കിയത്.

ഒരിക്കലുമില്ല എന്നായിരുന്നു നടി മാളവികയുടെ ആദ്യ പ്രതികരണം. തനിക്ക് പറ്റിയതല്ലെന്നും മാളവിക പറഞ്ഞു. കഴിഞ്ഞതിന് മുൻപത്തെ സീസണില്‍ തന്നെ വിളിച്ചിട്ടുണ്ട് എന്ന് തോന്നുന്നു എന്നും താരം വ്യക്തമാക്കി. വേറെ ആരെങ്കിലും എന്നെ പറ്റിക്കാൻ വേണ്ടി വിളിച്ചതാണോ അതോ ഏഷ്യാനെറ്റ് തന്നെയാണോ വിളിച്ചത് എന്ന് വ്യക്തമല്ല എന്നും മാളവിക കൃഷ്‍ണദാസ് വീഡിയോയില്‍ പറയുന്നു. എനിക്ക് പറ്റിയ സ്ഥലമേയല്ല  അതിന്റെ കാരണ൦  മാളവിക പറഞ്ഞു. തര്‍ക്കിച്ച് നില്‍ക്കാനൊന്നും എനിക്ക് കഴിയില്ല. ഞാൻ സെൻസിറ്റീവ് ആയ ആളാണ്. ചിലപ്പോൾ ഫിസിക്കൽ ടാസ്‍ക്കൊക്കെ ചെയ്യാൻ പറ്റും. പക്ഷെ ഉന്തും തള്ളുമൊക്കെ ഉള്ള ഒരു ടാസ്‍കും തനിക്ക് പറ്റില്ല. മെല് വേദനിപ്പിക്കുന്ന പരിപരിപാടിയൊക്കെ പേടിയാണ്. സെല്‍ഫ് ലവ് ഉണ്ട്. അവിടെ പോകുന്നത് ബോള്‍ഡായ ആള്‍ക്കാരാകണം. അതുകൊണ്ട് ഞാൻ പോകില്ല എന്നാണ് മാളവിക പറയുന്നത്. മാളവികയുടെ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. വിവിധ ജനപ്രിയ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുള്ള മാളവികയെ ബിഗ് ബോസിൽ കാണാൻ ആഗ്രഹിക്കുന്ന ധാരാളം ആരാധകർ ഉണ്ട്. നിലവിൽ ബിഗ് ബോസിന്റെ പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ ചാനലും ബിഗ് ബോസ് അണിയറ പ്രവർത്തകരും ആരംഭിച്ചിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ രണ്ടു വർഷവും മുംബൈയിലെ ഫിലിം സിറ്റിയിൽ വെച്ചായിരുന്നു ബിഗ് ബോസ് നടന്നത്. എന്നാൽ ഇത്തവണ ചെന്നൈയിലായിരിക്കും ഷോ ഇന്ന് റിപ്പോർട്ടുകളുണ്ട്. മത്സരാർത്ഥികൾക്കായുള്ള ഒഡിഷനും ആരംഭിച്ചതായാണ് അനൗദ്യോഗിക വിവരങ്ങൾ. അതേസമയം പിന്നീട് വിവിധ റിയാലിറ്റി ഷോകളിൽ തിളങ്ങിയ മാളവിക,

അവതാരകയായും നടിയായുമെല്ലാം പ്രേക്ഷക ശ്രദ്ധനേടി. എന്നാൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത  നായികാ നായകൻ എന്ന ഷോയിലൂടെയാണ് മാളവിക കൂടുതൽ പേർക്ക് പ്രിയങ്കരിയായി മാറിയത്. നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിലൊക്കെ വളരെ സജീവമാണ് മാളവിക. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ്ങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലും അടുത്തിടെ മാളവിക മത്സരിച്ചിരുന്നു. സൂര്യ ടി വിയിൽ സംപ്രേഷണം ചെയ്ത ഇന്ദുലേഖ എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും മാളവികയായിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം മാളവിക പങ്കുവയ്ക്കാറുമുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചടക്കം മാളവിക ആരാധകരെ അറിയിച്ചത് യൂട്യൂബ് വീഡിയോകളിലൂടെയാണ്. നായികാ നായകനിൽ സഹമത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെ ആണ് മാളവിക വിവാഹം ചെയ്തത്. പ്രണയ വിവാഹമല്ല മറിച്ച് പരസ്പരം അറിയാവുന്നത് കൊണ്ട് ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മാളവികയും തേജസും വ്യക്തമാക്കിയിരുന്നു. തുടർന്ന് ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘തട്ടിൻപുറത്ത് അച്ചുതൻ’ എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു. വിവാഹശേഷവും യൂട്യൂബ് ചാനലുമൊക്കെയായി മാളവിക സജീവമാണ്.

Sreekumar

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

59 seconds ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

42 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

50 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago