ഒട്ടുമിക്ക സെലിബ്രിറ്റികളും തങ്ങളുടെ വിശ്രമ വേളകള്‍ ആനന്ദകരമാക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് മാലിദ്വീപ്. സിനിമാ ഷൂട്ടിംഗ് തിരക്കുകള്‍ എല്ലാം ഒഴിയുമ്പോള്‍ തങ്ങളുടേതായ സമയം കണ്ടെത്തി ആസ്വദിക്കാന്‍ പലരും ഇവിടെ എത്താറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടി മാളവിക മോഹനന് ആണ് മാലിദ്വീപില്‍ തന്റെ അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ എത്തിയിരിക്കുന്നത്. തന്റെ വെക്കേഷന് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഓരോ ദിവസവും താരം പോസ്റ്റ് ചെയ്യുന്നുണ്ട്.
ദുല്‍ഖര്‍ സല്മാന് നായകനായ ‘പട്ടംപോലെ’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് മാളവിക മോഹനന്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും ഇപ്പോള്‍ ഇതരഭാഷാ ചിത്രങ്ങളിലെയും സജീവ സാന്നിധ്യമാണ് താരം. നിരവധപ്പേരാണ് മാളവികയ്ക്ക് ആരാധകരായി ഉള്ളത്. തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോ ഷൂട്ടുകളും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.
ഇപ്പോള്‍ താരം മാലിദ്വീപില്‍ അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വെളളത്തില്‍ നീന്തുന്നതിന്റെയും ബിക്കിനി ധരിച്ച് കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും മാളവിക പങ്കുവച്ചിരുന്നു. ഇതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞിരിക്കുകയാണ്. വിജയ് ചിത്രം മാസ്റ്ററില്‍ അഭിനയിച്ചതിലൂടെ തന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച നടി അടുത്തതായി ഒരു ബോളിവുഡ് സിനിമയില്‍ കൂടി എത്തുന്നുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…