Categories: Film News

ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറായിരുന്നില്ല, മാളവിക

അജിത്തിന്റെ നായികയായി ഉന്നൈ തേടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക. ഇപ്പോഴിതാ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാളവിക തിരികെ വരികയാണ്.തന്റെ തിരിച്ചു വരവിനെ കറിച്ച് തുറന്നു പറയുകയാണ് മാളവിക.

മാളവികയുടെ വാക്കുകള്‍ ഇങ്ങനെ:

ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഞാന്‍ അഭിനയം നിര്‍ത്തിയതാണ്. 2008 ല്‍ ആയിരുന്നു അത്. കുരുവിയില്‍ വിജയ്‌ക്കൊപ്പമായിരുന്നു എന്റെ അവസാനത്തെ ഷോട്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ കുഞ്ഞിനുണ്ടായി. രണ്ട് കുട്ടികളെ വളര്‍ത്തുന്ന തിരക്കുകളിലേക്ക് കടന്നു. അവരുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞാന്‍ തയ്യാറായിരുന്നില്ല.


പക്ഷെ ആ സമയത്തും എനിക്ക് ഓഫറുകള്‍ ലഭിച്ചിരുന്നു. കുറച്ച് ഓഫറുകള്‍ വന്നിരുന്നു. പക്ഷെ മിക്കതും സീരിയലുകളിലേക്കായിരുന്നു. സിനിമ ആയിരുന്നുവെങ്കില്‍ അത് നായകന്റെ സഹോദരിയോ ഞാന്‍ ഓക്കെ ആകാത്തതോ ആയിരുന്നു.
ഞാന്‍ തിരിച്ചുവരന്നുണ്ടെങ്കില്‍ എന്റെ സമയം നഷ്ടപ്പെടുത്താതോ ആരാധകരെ നിരാശപ്പെടുത്താതോ ആയ റോളായിരിക്കണം എന്നായിരുന്നു ആഗ്രഹം. അവള്‍ തിരിച്ചുവന്നത് എത്ര ചെറിയ റോളിലൂടെയാണെന്ന് ആരാധകര്‍ പറയരുത്. ഈ സിനിമയെക്കുറിച്ച് ഞാന്‍ വളരെയധികം എക്‌സൈറ്റഡ് ആണ്. 12 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന് വെറുതെയാകില്ല. ഞാന്‍ നായകന്റെ അമ്മയോ സഹോദരിയോ അല്ല. പ്രധാനപ്പെട്ട റോളാണ്. ശരിയായ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു. കഥാപാത്രവും നിര്‍മ്മാണ കമ്പനിയും സംവിധായകനും കാസ്റ്റും എല്ലാം ശരിയാണ്.ഞാന്‍ ജീവയുടെ ബോസിന്റെ വേഷമാണ് ചെയ്യുന്നത്. അവള്‍ കരുത്തയായ സ്ത്രീയാണ്. സ്വതന്ത്ര്യയാണ്. വളരെ കാര്‍ക്കശ്യക്കാരിയാണ്. പിന്നെ, സിനിമ മുഴുനീള തമാശയാണ്. നല്ല രസമായിരിക്കും.അകന്നു നിന്ന സമയം വളരെ നല്ലതായിരുന്നു. സത്യത്തില്‍ എനിക്ക് കുട്ടികള്‍ വേണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.അമ്മയാകുന്നതിന്റെ സന്തോഷം ഒരു അവാര്‍ഡിനും നല്‍കാനാകില്ല. ഈ മാസം 25 ന് എന്റെ മകന് 13 വയസാകും. ഡിസംബറില്‍ മകള്‍ക്ക് 11 വയസാകും. വളരെ നല്ലൊരു സമയമായിരുന്നു ഇത്. പക്ഷെ ചിലപ്പോഴൊക്കെ ബോറടിച്ചിരുന്നുവെന്നും സത്യമാണ്. പ്രത്യേകിച്ചും ഈയ്യടുത്തൊക്കെ. കുട്ടികള്‍ വലുതാവുകയാണ്.
അവര്‍ക്ക് ചിലപ്പോള്‍ ഞാന്‍ കൂടെ വേണമെന്നില്ല. അതുപോലുളള സമയത്ത് എനിക്ക് തിരിച്ചുവരാന്‍ തോന്നിയിരുന്നു. പക്ഷെ അപ്പോഴും ഒരു വര്‍ഷത്തേക്ക് മൊത്തം കമ്മിറ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു. എല്ലാ മാസവും മുംബൈയില്‍ നിന്നും വന്ന് ഇവിടെ 10 ദിവസം നില്‍ക്കേണ്ടി വരുമായിരുന്നു.എനിക്കത് ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്റെ മക്കളുടെ ജീവിതത്തിലെ കാര്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ സാധിക്കില്ലായിരുന്നു. അതവരുടെ പിടിഎ മീറ്റിംഗ് ആയാലും ശരി. നേരത്തെ എനിക്ക് സെല്‍വയില്‍ നിന്നും മിക്ക ചാനലുകളില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നു. പക്ഷെ ഈ കാരണങ്ങളാല്‍ ഞാന്‍ നിരസിക്കുകയായിരുന്നു. ഞാന്‍ കുട്ടികളെ ഉപേക്ഷിച്ച്, കുടുംബത്തെ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വരുന്നത് എന്റെ സമയവും പണവും നഷ്ടപ്പെടുത്തുന്ന ഒരുകാര്യത്തിന് വേണ്ടിയാകരുത്. അതുകൊണ്ടാണ് ഞാന്‍ വളരെ സെലക്ടീവായി തീരുമാനങ്ങളെടുത്തത്.

 

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

8 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

11 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

15 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago