മലര്‍വാടി ആര്ട്സ്ക്ലബിലുടെ എത്തി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന യുവനടിയാണ് മാളവിക വെയില്‍സ്. സീരിയലിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് മാളവിക ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ക്യു ആന്‍ഡ് എ സെക്ഷനാണ്.
പ്രണയമുണ്ടോ എന്ന് ചോദിച്ച ആരാധകന് നടിയുടെ മറുപടി ഇല്ല എന്നായിരുന്നു.
നിരവധി പേരാണ് ഇതേ ചോദ്യം മാളവികയോട് ചോദിച്ചിക്കുന്നത്. കല്യാണത്തെ കുറിച്ചാണ് മറ്റ് ചിലര്‍ക്ക് അറിയേണ്ടത്. ‘വീണ്ടും’ എന്നാണ് ഈ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണം. ഇതുവരെ എത്ര പ്രൊപ്പോസല്‍സ് വന്നു എന്ന ചോദ്യത്തിന് വിരലുകള്‍ എണ്ണിയതിന് ശേഷം അറിയില്ല എന്നായിരുന്നു മറുപടി.
പിന്നെ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത് മാളവികയ്ക്ക് എവിടെയാണ് വീട് വെക്കേണ്ടത് എന്നായിരുന്നു. എവിടെയായാലും അടുത്ത് വെള്ളം വേണമെന്നാണ് താരത്തിന്റെ മറുപടി. ഉത്തരത്തിനോടൊപ്പം പുഴയുടെ ഒരു വീഡിയോയും മാളവിക പങ്കുവച്ചിട്ടുണ്ട്.
മുന്‍പ് നടി അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള സ്വപ്നവും പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കരിയറിനാണ് പ്രധാന്യം കൊടുക്കുന്നതെന്നാണ് മാളവിക പറയുന്നത്.
വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ വരുന്നത് അമ്പലമുറ്റത്തെ തീര്‍ത്തും ലളിതമായ ഒരു ചടങ്ങാണ്. നെറ്റിയില്‍ ചന്ദനക്കുറിയും ചാര്‍ത്തി കസവ് വസ്ത്രമണിഞ്ഞ് കഴുത്തില്‍ തുളസിമാലയുമായി തന്റെ ആളുടെ കൈ പിടിച്ച് നില്‍ക്കുന്നതാണ് മനസില്‍ വരുന്നതെന്നും മാളവിക പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…