നിങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടോ..? എങ്കില്‍ ഇതാ സിനിമയില്‍ അവസരം! ഒരു വെറൈറ്റി കാസ്റ്റിംഗ് കാള്‍!

മലയാള സിനിമയിലെ ഹിറ്റ് സിനിമകളുടെ സംവിധായകനായി മാറിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ഏറ്റവും പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. ഇതിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. ‘വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’ എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ കാസ്റ്റിംഗ് കാള്‍ പങ്കുവച്ചിരിക്കുന്നത്. നടന്‍ സുരാജ് വെഞ്ഞാറമൂടും ഈ കാസ്റ്റിംഗ് കാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ‘വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’മുന്‍പ് അഭിനയിച്ചിട്ടല്ലാത്തവര്‍ക്ക് മുന്‍ഗണനെയെന്നും പോസ്റ്ററില്‍ പറയുന്നു..

അഭിനയിക്കാന്‍ താല്പര്യം ഉള്ളവര്‍ ഒരു ഫോട്ടോയും വീഡിയോയും 7012252714 എന്ന നമ്പറിലേക്ക് വാട്‌സാപ് ചെയ്യാനാണ് പോസ്റ്ററിലെ നിര്‍ദേശം. അഭിനയത്തോട് നിങ്ങള്‍ക്ക് അടങ്ങാത്ത അഭിനിവേശമുണ്ടോ?; എങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ക്കൊപ്പം ചേരാം.. എന്ന് കുറിച്ചാണ് നടന്‍ സുരാജ് വെഞ്ഞാറമൂട് ഈ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ഗോപിനാഥ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, അര്‍ജുന്‍ അശോകന്‍ തുടങ്ങിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും സൂചനകള്‍ ഉണ്ട്. അതേസമയം, രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് തീയറ്ററുകളില്‍ പ്രദര്‍ശം തുടരുകയാണ്. ഇതിനോടകം തന്നെ അന്‍പത് കോടി ക്ലബ്ബിലും ചിത്രം എത്തിയിട്ടുണ്ട്.

B4blaze News Desk

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago