ഫോറൻസിക് മൂവി റിവ്യൂ ! ഏതൊരു കുറ്റകൃത്യത്തിനും മായാത്ത കയ്യൊപ്പ് ഉണ്ടാവും!

മലയാളികൾ വളരെ പ്രേതീക്ഷയോടെ കാണാൻ കാത്തിരുന്ന ടോവിനോ മമ്ത കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ഫോറൻസിക്. ചിത്രം ക്രൈം ത്രില്ലെർ ആണെന്ന് ചിത്രത്തിന്റെ ട്രെയ്ലർ വ്യക്തമാക്കിയിരുന്നു, അതുകൊണ്ട് തന്നെ ചിത്രത്തിന്റെ പ്രേതീക്ഷ വളരെ വലുതായിരുന്നു. ചിത്രം ഇന്ന് തിയറ്ററുകളിൽ എതിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കാണികൾക്ക്കഥ മുൻകൂട്ടി പറയുവാൻ സാധിക്കാത്ത തരത്തിലാണ് ചിത്രം മുന്നോട്ടു പോകുന്നത്. കണ്ട് മടുത്ത ക്രൈം ത്രില്ലറിൽ നിന്നും വ്യത്യസ്ത പുലർത്തിയതിൽ സംവിധായകന്റെ കഴിവ് എടുത്ത് പറയണ്ട ഒന്നാണ്. തലസ്ഥാനത്തെ സുപ്രധാന മേഖലയിൽ നിന്നും ഒന്നിന് പിറകെ ഒന്നായി പെൺകുട്ടികളെ കാണാതെ പോവുക, അവർ കൊല്ലപ്പെടുക, പിന്നിൽ ഒരു കുറ്റവാളി. ഓരോ സ്ഥലത്ത് നിന്നും ഇരകളെ കടത്തിക്കൊണ്ടു പോകുന്ന ആളെ വളരെ വേഗം സ്കെച്ച് വഴി കണ്ടെത്തുക, ഇന്റർവെൽ ആവുമ്പോൾ അയാളുടെ കൂട്ടാളിയെയും വെളിച്ചത്തുകൊണ്ടുവരിക. സ്ക്രിപ്റ്റിന്റെ വേഗത കണ്ട് ‘കൈവിട്ടു പോയോ’ എന്ന് പ്രേക്ഷകൻ ചിന്തിച്ച് തുടങ്ങുന്നിടത്ത് നിന്നും ഫോറൻസിക് ഭാവനക്കപ്പുറത്തേക്കുള്ള യാത്ര ആരംഭിക്കുന്നു.

കൊലപാതക പരമ്പരയും, സീരിയൽ കില്ലറും പ്രാധാന്യമർഹിക്കുന്ന ഫോറൻസിക് എത്തുന്നത്, 2020ന്റെ ഓപ്പണിങ് ഇന്നിംഗ്സ് അടിച്ച് തകർത്ത, മലയാളി പ്രേക്ഷകൻ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച, അഞ്ചാം പാതിരക്ക് തൊട്ടുപിന്നാലെയാണ്. അതുകൊണ്ടു തന്നെ പ്രതീക്ഷയേക്കാളേറെ വെല്ലുവിളിയുടെ ഭാരവുമായി തിയേറ്ററിലെത്തിയ ടൊവിനോ ചിത്രം നൽകുന്ന പുതുമയെന്തെന്ന് പ്രേക്ഷകർക്കും അറിയാൻ ആകാംഷയുണ്ടാവും.

വിദേശ ചിത്രങ്ങൾക്ക് പിറകെ പോകാത്ത പ്രേക്ഷക സമൂഹത്തിന്റെ ഒരുവിഭാഗം ഒരുപക്ഷെ അത്രതന്നെ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഫോറൻസിക് വിദഗ്ധരുടെ വൈദഗ്ധ്യത്തിന് പ്രാധാന്യം നൽകിയുള്ള ചിത്രമായാണ് ഫോറൻസിക് നിർമ്മിച്ചിരിക്കുന്നത്. ഫോറൻസിക് വിദഗ്ധനായ സാമുവൽ ജോൺ കാട്ടൂക്കാരനെ ടൊവിനോ തോമസ് അവതരിപ്പിക്കുന്നു, ഒപ്പം കുട്ടികളെ കാണാതെപോകുന്നതിന്റെ അന്വേഷണ ചുമതലയുള്ള ഋതിക സേവ്യർ ഐ.പി.എസ്. ആയി മമത മോഹൻദാസും, സാമുവലിനൊപ്പം ഫോറൻസിക് വിദഗ്ധയായി ബിഗിലിലൂടെ ശ്രദ്ധേയയായ റേബ മോണിക്കയും കഥാപാത്രങ്ങളാവുന്നു.

തമിഴിൽ ആണെങ്കിലും മലയാളികളും കണ്ട് പരിചയിച്ച രാക്ഷസനും, അഞ്ചാം പാതിരയും നൽകിയ ഫീലിൽ നിന്ന് പുറത്തേക്കു വരിക എന്ന ശ്രമകരമായ ദൗത്യമാണ് ഫോറൻസിക് നിർവഹിച്ചിരിക്കുന്നത്. കുറ്റാന്വേഷണം പോലീസിനല്ലേ എന്ന് ചോദിക്കുന്നവർക്ക്, അവർക്ക് നിർണ്ണായകമായി മാറാൻ സഹായിക്കുന്ന തെളിവുകളും വഴിത്തിരുവകളും നല്കുന്നവരായി ഫോറൻസിക് വിദഗ്ധരെ അവതരിപ്പിച്ചുള്ള വ്യത്യസ്ത പ്രമേയമാണ് ഫോറെൻസിക്കിന്റേത്.

വിരലടയാളം, ഡി.എൻ.എ. ടെസ്റ്റുമൊക്കെ കുറ്റാന്വേഷണത്തിന് ഉപകരിക്കുമെന്നിരിക്കെ, ഇവയുടെ അനന്തസാധ്യതകൾ എങ്ങനെയെന്ന പരിശോധന കൂടിയായി ഈ ചിത്രം മാറുന്നു. ഒരു നഗരത്തിൽ നടക്കുന്ന ക്രൈം ആയിട്ട് കൂടി എന്തുകൊണ്ട് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള കഥ പറഞ്ഞില്ലെന്നതും ഈ വിഷയത്തിന്റെ പ്രസക്തി കുറയ്ക്കാതിരിക്കാനുള്ള ശ്രമമായി തോന്നുന്നുണ്ട്.ഏതെങ്കിലുമൊരു കഥാപാത്രത്തെ കേന്ദ്രീകരിക്കാതെ, കഥാപാത്രങ്ങളിലൂടെ കഥപറയുന്ന രീതി ക്രൈം ത്രില്ലറിന്റെ സസ്പെൻസിന് മുതൽക്കൂട്ടാവുന്നുണ്ട്. ഒരു സീരിയൽ ക്രൈം നടന്നു കൊണ്ടിരിക്കവേ, അതേ കൊലയാളി തന്നെ നാടിനെ നടുക്കിയ സമാന രീതിയിലെ മറ്റൊരു ക്രൈം കൂടി വർഷങ്ങൾക്ക് മുൻപേ നടത്തിയതും സ്ക്രിപ്റ്റിനെ അരക്കിട്ടുറപ്പിക്കുന്നു. ഒപ്പം കുടുംബ പ്രേക്ഷകരെയും കൂടെ കൂട്ടുന്ന കാര്യങ്ങളും ഉള്ളടക്കത്തിൽ കാണാം.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

15 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

16 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago