മലയാള സിനിമയ്ക്ക് സുവര്‍ണകാലം!! ആയിരം കോടി നേട്ടം അരികെ

Follow Us :

2024 വര്‍ഷം മലയാള സിനിമയ്ക്ക് ഭാഗ്യ വര്‍ഷമാണ്. ജനുവരിയിലിറങ്ങിയ ഓസ്ലര്‍ മുതല്‍ ആവേശം വരെ ബോക്‌സോഫീസ് നിറയ്ക്കുകയാണ്. ഇപ്പോഴിതാ മലയാള സിനിമ ആയിരം കോടി എന്ന സ്വപ്‌ന നേട്ടത്തിലേക്ക് കുതിയ്ക്കുകയാണ്. വെറും നാലു മാസം കൊണ്ട് 985 കോടിയോളം രൂപയാണ് മോളിവുഡിന്റെ കളക്ഷന്‍.

ഇനി വരാനിരിക്കുന്ന മമ്മൂട്ടിയുടെ ടര്‍ബോയും പൃഥ്വിരാജിന്റെ ഗുരുവായൂരമ്പലനടയിലും മോഹന്‍ലാലിന്റെ എമ്പുരാനും, ബറോസുമെല്ലാം തിയ്യേറ്ററിലെത്തുന്നതോടെ ആയിരം കോടി പിന്നിടും. ഇന്ത്യന്‍ സിനിമയുടെ ഈ വര്‍ഷത്തെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മോളിവുഡിന്റെ പങ്കാണ്.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 2018, രോമാഞ്ചം, കണ്ണൂര്‍സ്‌ക്വാഡ്, ആര്‍ഡിഎക്‌സ്, നേര് തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ മലയാള സിനിമ 500 കോടിയോളം കലക്ഷന്‍ നേടിയിരുന്നു മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ കളക്ഷനില്‍ നല്ലൊരു പങ്കും ഇതര ഭാഷയില്‍ നിന്നായിരുന്നു. 100 കോടിയോളം രൂപയാണ് ‘മഞ്ഞുമ്മല്‍ബോയ്‌സ്’ തമിഴ്നാട്ടില്‍ നിന്ന് നേടിയത്. കര്‍ണാടകയില്‍ നിന്നും ചിത്രം 10 കോടി നേടിയിരുന്നു. അമേരിക്കയില്‍ നിന്നും ഒരു ദശലക്ഷം ഡോളര്‍ നേടിയിരുന്നു. ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശവും 150 കോടിയിലധികം കലക്ഷന്‍ നേടിയിരുന്നു.