‘അയ്യപ്പനെ നേരില്‍ കണ്ട പോലെ’!! ഉണ്ണി മുകുന്ദനെ വാരിപ്പുണര്‍ന്ന് ചുംബിച്ച് അമ്മമാര്‍

കേരളം മുഴുവന്‍ ഇപ്പോള്‍ ‘മാളികപ്പുറം’ ആവേശത്തിലാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ഒരുക്കിയ ചിത്രമാണ് ‘മാളികപ്പുറം’. നിരവധി പേരാണ് ചിത്രത്തിനെയും താരങ്ങളെയും അഭിനന്ദിക്കുന്നത്. ഇപ്പോഴിതാ നിര്‍മ്മാതാവ് ആന്റോ ജോസഫ് പങ്കുവച്ചൊരു വീഡിയോയാണ് വൈറലാകുന്നത്.

തിയറ്റര്‍ സന്ദര്‍ശിക്കാനെത്തിയ ഉണ്ണി മുകുന്ദനെ ഒരു കൂട്ടം അമ്മമാര്‍ ചേര്‍ന്ന് സ്വീകരിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യലിടം കീഴടക്കുന്നത്. ഉണ്ണിയ്ക്ക് ഒപ്പം തന്നെ മാളികപ്പുറത്തിലെ കേന്ദ്രകഥാപാത്രമായ ദേവനന്ദയെയും ശ്രീപഥിനെയും അമ്മമാര്‍ വാരിപ്പുണര്‍ന്ന് ചുംബിക്കുന്നുണ്ട്.

‘പുതിയ ഒരു ജനപ്രിയ നായകന്റെ ഉദയം ആവട്ടെ ഇത്, മലയാള സിനിമയില്‍ ചിലപ്പോള്‍ മാത്രം ചില മാജിക് സംഭവിക്കും ചിലപ്പോള്‍ മാത്രം, നല്ല സിനിമ കണ്ണ് നിറഞ്ഞു പോയി, അയ്യപ്പനെ നേരില്‍ കണ്ട പോലെ, അമ്മമാരുടെ സ്‌നേഹം കണ്ണ് നിറയ്ക്കുന്നു’, എന്നിങ്ങനെയൊക്കെയാണ് കമന്റുകള്‍ നിറയുന്നത്.

ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് മാളികപ്പുറം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago