സുകുവേട്ടനെ പോലെ സ്നേഹിക്കാൻ കഴിയുന്ന ഭർത്താക്കന്മാർ വിരളമാണ്! അന്ന്  ഏൽപ്പിച്ച ഉത്തരവാദിത്വം  ഞാൻ ഭംഗിയായി ചെയ്യ്തു; മല്ലിക സുകുമാരൻ 

Follow Us :

പ്രേഷകരുടെ ഇഷ്ട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റെയും, സുകുമാരന്റെയും, ഇപ്പോൾ മല്ലിക സുകുമാരന്റെയും, മകൻ ഇന്ദ്രജിത്തിന്റേയും ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ഫ്ളവർസ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന ഷോയിലാണ് ഇരുവരും എത്തിയത്, ഈ ഷോയിൽ അതിഥിയായി ആണ് ഇന്ദ്രജിത് എത്തിയത്, എന്നാൽ അതെ ഷോയിൽ മല്ലികയും ഉണ്ടായിരുന്നു , ഈ വിവരം ഇന്ദ്രജിത് അറിഞ്ഞിരുന്നില്ല ഒരു സർപ്രൈസ് ആണ് മകന് അമ്മ നൽകിയത്, ഈ വീഡിയോ ആണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്

ഷോ തുടങ്ങി കുറച്ച് സമയം കഴിഞ  പിറകിലൂടെ വന്ന് മല്ലിക ഇന്ദ്രജിത്തിന്റെ കണ്ണുപൊത്തി. അമ്മയാണെന്ന് മനസിലാക്കിയ ഇന്ദ്രജിത്ത് സർപ്രൈസ്ഡായി. ഒരിക്കലും താൻ ഈ സർപ്രൈസ്  പ്രതീക്ഷിച്ചില്ലെന്നും  ഇന്ദ്രജിത്ത് പറയുകയും ചെയ്തു, തന്റെ മൂത്തമകൻ ആണ് ഇന്ദ്രൻ അവനെ കണ്ടിലെങ്കിൽ തനിക്ക് ഉറക്കം വരില്ലെന്നും മല്ലിക പറയുന്നു. കൂടാതെ തന്റെ ഭർത്താവ് സുകുമാരന്റെ ശബ്‍ദം ഇന്ദ്രജിത് ഇമിറ്റേറ്റ് ചെയ്യുകയും, ഇത് കേട്ട് മല്ലിക സങ്കടപെടുകയും ചെയുന്നുണ്ട്,

സുകുമാരൻ റൊമാന്റിക്കായിരുന്നുവോയെന്ന ചോദ്യത്തിന് അതേ എന്നായിരുന്നു നടിയുടെ മറുപടി, ഇന്നത്തെ ജനറേഷൻ കാണിക്കുന്ന റൊമാന്റിക് അദ്ദേഹം കാണിക്കാറില്ല, എന്നാൽ സുകുവേട്ടനെ പോലെ സ്നേഹിക്കുന്ന ഭർത്താക്കന്മാർ ഇന്ന് വിരളമാണ്, അദ്ദേഹം മരിക്കുമ്പോൾ 39 വയസാണ്, ഒരുപാടുപേർ എന്നെ മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞിരുന്നു, എന്നാൽ എനിക്ക് വലുത് ഈ മക്കൾ ആയിരുന്നു, മക്കളെ നന്നായി വളർത്തണം സുകുവേട്ടൻ എന്നെ ഏൽപിച്ച ഉത്തരവാദിത്തം നിറവേറ്റണമായിരുന്നു.അത് ഞാൻ ഭംഗിയായി ചെയ്യ്തു എന്നാണ് വിശ്വാസ൦ മല്ലിക പറയുന്നു