മലയാള സിനിമാപ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന ആ മുഹൂര്‍ത്തം യാഥാര്‍ഥ്യമായിരിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയറ്ററില്‍ എത്തിയിരിക്കുകയാണ്. പ്രതീക്ഷകളെല്ലാം കാത്ത് ചിത്രത്തിന് മികച്ച പ്രതികരണമാണ് നിറയുന്നത്. വലിയ ആശംസാപ്രവാഹമാണ് ആടുജീവിതത്തിന് ലഭിച്ചത്. ചിത്രം തിയ്യേറ്ററിലെത്തുന്നതിന് മുന്‍പ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുകയാണ്. നല്ല കഥകള്‍ സിനിമയായി വരുമ്പോള്‍ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു…എന്റെ മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണം…ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്….പ്രാര്‍ഥനയോടെ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചത്.
ബ്ലെസിയുടെ 16 വര്‍ഷം നീണ്ട അധ്വാനം, നിശ്ചയദാര്‍ഢ്യം പൃഥ്വിരാജിന്റെ കഠിനാധ്വാനം, ഡെഡിക്കേഷന് ഇതിനൊക്കെയുള്ള വാക്കുകളാണ് ആടുജീവിതം കണ്ടിറങ്ങിയവരുടെ വാക്കുകളില്‍ നിറയുന്നത്. അസാധ്യ പെര്‍ഫോമന്‍സ് എന്നും അസാധ്യ സിനിമയെന്നുമാണ് പ്രേക്ഷക പ്രതികരണമെന്നും പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…