അടുത്തിടെയാണ് നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി പീഡന കേസ് നല്‍കിയിരുന്നത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, കേസിലെ പരാതിക്കാരിയായ അതിജീവിതയ്ക്കെതിരെ നടി മല്ലിക സുകുമാരന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്.
എന്തുകൊണ്ടാണ് രക്ഷിതാവിനെ കൂട്ടാതെ പോയത്, അവസരം കിട്ടിയില്ലെങ്കില്‍ മീടു എന്ന് പറയുന്ന ആറ്റിറ്റിയൂഡിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നുമായിരുന്നു മല്ലിക സുകുമാരന്റെ വിവാദ പരാമര്‍ശം.
ഒരു സ്ഥലത്ത് പോയി ദുരനുഭവം ഉണ്ടായാല്‍ രക്ഷിതാവിനെ കൂട്ടി പോകണം. ആള് ശരിയല്ലെന്ന് തോന്നിയാല്‍ പിന്നെ അവിടെ ഒറ്റയ്ക്ക് പോകരുത്. ഈ സംഭവത്തില്‍ രണ്ട് പേരെയും തനിക്ക് വ്യക്തിപരമായി അറിയില്ല. ഒരു മാസത്തോളം പീഡിപ്പിച്ചു എന്നാണ് പറയുന്നത്. ദുരനുഭവം ഉണ്ടായതിന് ശേഷവും ആ പെണ്‍കുട്ടി എന്തിനാണ് അവിടെ പോയത്? അവസരം ആണോ അഭിമാനമാണോ പ്രധാനമെന്നും മല്ലിക സുകുമാരന്‍ ആരോപിച്ചു.
അവസരം കിട്ടിയില്ലെങ്കില്‍ മീടു എന്ന് പറയുന്നത് ആരോപണമാണ്. ആ ആറ്റിറ്റിയൂഡ് ശരിയല്ല. രക്ഷിതാവിനെ കൂട്ടി വേണം പോകാന്‍. ഒറ്റയ്ക്ക് പോയാലേ ആഗ്രഹം നേടാനാവൂ എന്നുണ്ടോ എന്നും മല്ലിക സുകുമാരന്‍ ചോദിക്കുന്നു.
ആണുങ്ങള്‍ക്ക് വാശിയുണ്ടാകും. നടിയുടെ പേര് പറഞ്ഞതിനെ പിന്തുണയ്ക്കുകയല്ല. മറിച്ച്, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശുദ്ധ പോക്രിത്തരം തന്നെയാണെന്നും മല്ലിക സുകുമാരന്‍ പറയുന്നു. എന്നാല്‍ ചോരത്തിളപ്പുള്ള ചെറുപ്പക്കാരനാണ്. പരസ്യമായി അപമാനിച്ചാല്‍ പത്തിരട്ടി വാശി തോന്നാം. അങ്ങനെ നീ ഷൈന്‍ ചെയ്യേണ്ട എന്ന് തോന്നിക്കാണുമെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. വിജയ് ബാബു വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…