സൂപ്പര്‍ ശരണ്യയിലെ സോനാരയെ പ്രേക്ഷകര്‍ എങ്ങനെ മറക്കും അല്ലേ… സോനാരെ എന്ന പ്രിയപ്പെട്ട നടി മമിത ബൈജു അതിന് മുന്‍പും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു എങ്കിലും താരത്തിന് വലിയ തോതില്‍ ആരാധകരെ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രം. ഓപ്പറേഷന് ജാവയിലും വളരെ മികച്ച അഭിനയമായിരുന്നു മമിത കാഴ്ച്ച വെച്ചത്. ഇപ്പോഴിതാ സിനിമ നടി ആയിരുന്നിട്ട് കൂടി കോളേജില്‍ നിന്ന് റാഗിങ് നേരിടേണ്ടി വന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് മമിത… നടിയുടെ വാക്കുകളിലേക്ക്… ‘എസ്.എച്ച് കോളേജിലാണ് പഠിക്കുന്നത്. ഫസ്റ്റ് ഇയറാണ്. കേളേജില്‍ എത്തിയ ഫസ്റ്റ് ഡേ തന്നെ
അവര്‍ അവിടെ പിടിച്ചുനിര്‍ത്തി. താനല്ലേ ഈ സിനിമയ്ക്ക് അകത്തൊക്കെ ഉള്ളതെന്ന് ചോദിച്ചു. ആ അതെ എന്ന് പറഞ്ഞു. ഏത് സിനിമയില്‍ ആണെന്ന് ചോദിച്ചു. ഓപ്പറേഷന് ജാവയിലാണെന്ന് പറഞ്ഞു. ഓപ്പറേഷന് ജാവയ്ക്ക് അകത്ത് എവിടെയാണെന്നായി അവര്‍. ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാലു ചേട്ടന്റെ പെയര്‍ ആയിട്ടുള്ള അല്‍ഫോണ്‍സ ആയിട്ടാണ് അഭിനയിച്ചത് എന്ന് പറഞ്ഞു. അതേതോ വലിയ കൊച്ചല്ലേ അത് താനല്ലല്ലോ തന്റെ മാസ്ക് ഒന്ന് മാറ്റിക്കേ
എന്ന് പറഞ്ഞു. അവസാനം ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്ത് കാണിച്ചുകൊടുത്തു. ദേ ചേട്ടാ ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. ഇത് നീയാണോ എന്ന് ചോദിച്ചു. എന്നാല്‍ രണ്ട് സിനിമ ഡയലോഗ് പറയെന്ന് പറഞ്ഞു. ഞാന്‍ സവാരി ഗിരി ഗിരിയൊക്കെ പറഞ്ഞ് തടിതപ്പി.’
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…