Film News

ഭ്രമയു​ഗം ട്രെയിലറും കണ്ട് തീയറ്ററിലേക്ക് പോകുന്നവരോട് മമ്മൂട്ടിയുടെ അപേക്ഷ

മമ്മൂട്ടിയുടെ സാന്നിധ്യം കൊണ്ട് തന്നെ ഹൈപ്പ് വാനോളം ഉയർന്ന് നിൽക്കുന്ന ചിത്രമാണ് ഭ്രമയു​ഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ആയാണ് ചിത്രം ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഭ്രമയുഗം സിനിമയുടെ ട്രെയിലർ പുറത്ത് വന്നിരുന്നു. അബുദാബി അൽ വഹ്ദ മാളിൽ വച്ചായിരുന്നു ട്രെയിലർ പുറത്തിറക്കിയത്. മമ്മൂട്ടി അടക്കം ഭ്രമയുഗത്തിലെ താരങ്ങളും അണിയറക്കാരും ചടങ്ങിന് എത്തിയിരുന്നു. ഈ ചടങ്ങിൽ മമ്മൂട്ടി സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്.

ഭ്രമയുഗം കാണാൻ പോകുവരോട് ഒരു അപേക്ഷയുണ്ട് എന്ന തരത്തിലാണ് മമ്മൂട്ടി ഈ കാര്യം പറഞ്ഞത്. “ട്രെയിലർ കാണുബോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷെ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടതിനു ശേഷം അങ്ങനെ വിചാരിച്ചു ഇങ്ങനെ വിചാരിച്ചു, എന്ന് തോന്നാതെ ഇരിക്കാൻവേണ്ടിയാണ് ഇത്. സിനിമ ഒരു ശൂന്യമായ മനസോടു കൂടി കാണണം. എങ്കിൽ മാത്രമേ സിനിമ ആസ്വദിക്കാൻ പറ്റൂ.

യാതൊരു മുൻവിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങൾ ആദ്യമേ ആലോചിക്കരുത്. ശുദ്ധമായ മനസോടെ വന്ന് സിനിമ കാണൂ. ഇത് പുതുതലമുറയുടെ പുത്തൻ അനുഭവം ആയിരിക്കും. 18ാം നൂറ്റാണ്ടിൻറെ അവസാനം നടക്കുന്ന കഥയാണ് ഇത്. ഈ സിനിമ കാണും മുൻപ് ഒന്നും ചിന്തിക്കരുത് ആലോചിക്കരുത്” – മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. നെ​ഗറ്റീവ് ടച്ച് ഉള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിന്റെ കഥയെ കുറിച്ചും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരിനെ കുറിച്ചുമെല്ലാം ചർച്ചകൾ സജീവമാണ്.
‘കുഞ്ചമൻ പോറ്റി’ എന്നാണ് ഭ്രമയു​ഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. എന്നാൽ, ഭ്രമയു​ഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങൾ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമൻ പോറ്റിയുടെ കഥയല്ലെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.

Anu