അത് കേട്ടപ്പോൾ ശരിക്കും പേടി തോന്നി എന്ന് മമ്മൂട്ടിയോട് അവതാരിക

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് കാതൽ ദി കോർ. ചിത്രത്തിൽ നായികയായി എത്തുന്നത് ജ്യോതികയാണ്. ഏറെ വര്ഷങ്ങള്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരികെ എത്തുന്നു എന്ന പ്രത്യേകത ചിത്രത്തിന് ഉണ്ട്. മാത്രമല്ല, ജ്യോതിക ആദ്യമായിട്ടാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നതും. ഇപ്പോൾ കാതൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയാണ് മമ്മൂട്ടി. ഇത്തരത്തിൽ ഒരു പ്രമോഷൻ പരുപാടിയിൽ മമ്മൂട്ടിയോട് അവതാരിക ചോദിച്ച ചോദ്യവും അതിനു മമ്മൂട്ടി നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കാതൽ സിനിമയുടെ ട്രൈലറിന്റെ ക്ളൈമാക്സിൽ ഒരു ഡയലോഗ് ഉണ്ട്. താൻ അധികം ആരോടും സംസാരിക്കാത്ത ഒരാൾ ആണെന്നും കല്യാണം കഴിഞ്ഞിട്ട് പത്തിരുപത് വര്ഷം ആയില്ലേ ഇനി എന്ത് സംസാരിക്കാൻ ആണ് എന്നും.

ഈ ഡയലോഗിന് കുറിച്ച് ആയിരുന്നു അവതാരിക അഭിമുഖത്തിൽ മമ്മൂട്ടിയോട് ചോദിച്ചത്. ട്രൈലറിന്റെ അവസാനം കണ്ടപ്പോൾ ശരിക്കും പേടിച്ച് പോയി എന്നാണ് അവതാരിക താരത്തിനോട് പറയുന്നത്. കല്യാണം കഴിച്ചതാണോ എന്നാണ് മമ്മൂട്ടി അവതാരികയോട് തിരിച്ച് ചോദിച്ചത്. ചെറുതായിട്ട് കഴിച്ചു എന്നാണ് മമ്മൂട്ടിയുടെ ചോദ്യത്തിന് അവതാരിക പറഞ്ഞ മറുപടി. അത് കേട്ട് ചിരിക്കുകയാണ് മമ്മൂട്ടി ചെയ്തത്. ചെറുതായിട്ട് വിവാഹം കഴിച്ചെന്നോ? അപ്പോൾ വലുതായിട്ട് ഇനി എപ്പോഴാ വിവാഹം കഴിക്കുന്നത് എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിക്കുന്നത്. വിവാഹം കഴിച്ച ഒരു വ്യക്തി എന്ന നിലയിൽ ആ ഡയലോഡ് കേട്ടപ്പോൾ പേടി തോന്നി എന്നാണു അവതാരിക പറഞ്ഞത്.

ഭർത്താവ് വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അവതാരിക ഉണ്ട് എന്നാണു പറഞ്ഞത്. ഉടനെ മമ്മൂട്ടി അവതാരികയുടെ ഭർത്താവിനെ വിളിച്ച് എന്നും രാവിലെ ഒരു മണിക്കൂർ ഭാര്യയോട് സ്ഥിരമായി സംസാരിച്ചോണം എന്ന് ഭീക്ഷണിയുടെ സ്വരത്തിൽ പറയുകയായിരുന്നു. എന്നിട്ട് ഞാൻ എല്ലാം പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട് എന്നും പേടിക്കേണ്ട കാര്യമില്ല എന്നും അവതാരികയോട് ചിരിച്ച് കൊണ്ട് പറയുകയായിരുന്നു. തന്റെ കല്യാണം കഴിഞ്ഞിട്ട് പത്ത് നാൽപ്പത് കൊല്ലം ആയെന്നും ഇത് വരെ തങ്ങൾ അങ്ങനെ സംസാരിക്കാതെ ഇരുന്നിട്ടില്ലെന്നും വേണ്ടതും വേണ്ടാത്തതുമായ പല കാര്യങ്ങളും സംസാരിക്കാറുണ്ട് എന്നും ഞങ്ങൾ രണ്ടു പേരും മാത്രമല്ലേ ഉള്ളു, അപ്പോൾ പിന്നെ വേറെ ആരോട് സംസാരിക്കാൻ ആണെന്നുമാണ് മമ്മൂട്ടി പറയുന്നത്.

Devika

Recent Posts

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

2 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

3 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

15 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

15 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

17 hours ago