അങ്ങനെ ഒരു അവസരം ആർക്കും ഉണ്ടാകില്ല, മമ്മൂട്ടി

Follow Us :

മമ്മൂട്ടിയുടേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ടർബോ. മികച്ച അഭിപ്രായം നേടി ചിത്രം പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരുപാടിയിൽ വെച്ച് മമ്മൂട്ടിയോട് ചോദിച്ച ഒരു ചോദ്യവും അതിന് മമ്മൂട്ടി പറഞ്ഞ മറുപടിയുമാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നടി നടന്മാർക്ക് ഒരു ഘട്ടം കഴിഞ്ഞാൽ സിനിമ മരുക്കാറുണ്ട്, അങ്ങനെ എപ്പോഴെങ്കിലും മമ്മൂക്കയ്ക്ക് തോന്നിയിട്ടുണ്ടോ എന്നാണു മമ്മൂട്ടിയോട് അവതാരകൻ ചോദിച്ച ചോദ്യം. അതിനു വ്യക്തമായ മറുപടി തന്നെയാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്.

എനിക്ക് ഒരിക്കലും സിനിമ മടുക്കില്ല. എന്റെ അവസാന ശ്വാസം നിലക്കും വരെ അഭിനയിക്കണം എന്നാണ് എന്റെ ആഗ്രഹം. എനിക്ക് സിനിമ മടുക്കണം എങ്കിൽ ഞാൻ മരിക്കണം. നമ്മൾ മരിച്ചാൽ ആളുകൾ എത്ര നാൾ നമ്മളെ ഓർക്കും? ലോകാവസാനം വരെ മറ്റുള്ളവർ നമ്മളെ ഓർത്തിരിക്കണം എന്ന് ഒരിക്കലും നമുക്ക് പറയാൻ കഴിയില്ല. അങ്ങനെ ഒരു അവസരം ആർക്കും ഉണ്ടാകില്ല. ലോകത്ത് ആയിരക്കണക്കിന് നടന്മാർ ഉണ്ട്. അതിൽ ഒരാൾ മാത്രമാണ് ഞാൻ.

ഞാൻ മരിച്ചാൽ ആളുകൾ എന്നെ എത്രനാൾ ഓർത്തിരിക്കും? ഒരു വര്ഷം? അഞ്ച് വര്ഷം? പതിനഞ്ച് വര്ഷം? ഒരു വർഷത്തിൽ കൂടുതൽ ആളുകൾക്ക് നമ്മളെ ഓർത്തിരിക്കാൻ കഴിയില്ല. ലോകത്തിലെ എത്രയോ മഹാന്മാർ ഉണ്ടായിരുന്നു. അവർ എല്ലാം ഇപ്പോഴും ഓര്മിക്കപ്പെടുന്നത് വളരെ കുറച്ച് ആളുകളിൽ മാത്രമാണ്. അത് കൊണ്ട് എനിക്ക് കഴിയുന്ന കാലം വരെ സിനിമ ചെയ്യണം എന്നും ആ സിനിമയിൽ കൂടി ഞാൻ പിന്നീടുള്ള കാലം ഓര്മിക്കപ്പെടണം എന്നുമാണ് എന്റെ ആഗ്രഹം. അതിൽ ഒരിക്കലും ഒരു മടുപ്പും എനിക്ക് ഉണ്ടാകില്ല എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.