മമ്മൂട്ടി തന്നെ ഈ കാര്യം ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു

നിരവധി ആരാധകരുള്ള ഒരു കൂട്ടുകെട്ട് ആയിരുന്നു മമ്മൂട്ടിയുടേയും മുരളിയുടെയും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. അത് കൊണ്ട് തന്നെ ഇവരും ഒന്നിച്ചെത്തിയ സിനിമകൾ എല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. സുഹൃത്തുക്കൾ ആയും ശത്രുക്കൾ ആയുമെല്ലാം മമ്മൂട്ടിയും മുരളിയും ഒന്നിച്ച് അഭിനയിച്ചായിരുന്നു. അപ്പോഴെല്ലാം ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ ഇടക്കാലത്ത് വെച്ച് മമ്മൂട്ടിയും മുരളിയും തമ്മിലുള്ള ബന്ധത്തിന് വിള്ളലുകൾ വീണിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇറങ്ങാതെ ആയി. അപ്പോഴും എന്താണ് പ്രശ്നം എന്ന് മുരളി പറഞ്ഞിരുന്നില്ല.

ഈ കാര്യത്തെ കുറിച്ച് വ്യക്തമായ ധാരണ മമ്മൂട്ടിക്കും ഇല്ലായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മമ്മൂട്ടി ഈ കാര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. എന്താണ് മുരളിക്ക് തന്നോടുള്ള പ്രശ്നമെന്ന് ഇത് വരെ തനിക്ക് അറിയില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. ജീവിതത്തിൽ ഇന്ന് വരെ ഞാൻ ആർക്കും മദ്യ സേവാ നടത്തിയിട്ടില്ല. ആരും കുടിച്ചതിന്റെ ബിൽ ഞാൻ കൊടുത്തിട്ടുമില്ല. അങ്ങനെ ഞാൻ ബിൽ കൊടുത്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ചതിന്റെ മാത്രമാണ്. അത്രയേറെ ആത്മബന്ധം ആണ് ഞാനും മുരളിയും തമ്മിൽ ഉണ്ടായിരുന്നത്. ഞങ്ങൾ സ്‌ക്രീനിൽ ഒന്നിച്ച് വരുന്ന രംഗങ്ങളിൽ പോലും അത് വ്യക്തമാണ്.

എന്നാൽ മുരളിക്ക് എന്നോട് എന്താണ് ശത്രുത എന്നോ അതിന്റെ കാരണം എന്താണെന്നോ തനിക്ക് ഇത് വരെ അറിയില്ല. അതിനെ കുറിച്ച് ഒരു വാക്ക് പോലും പറയാതെ ആണ് മുരളി പോയതും. അത് കൊണ്ട് തന്നെ ഞാൻ മരിക്കുന്നത് വരെ അത് എന്റെ ഉള്ളിൽ ഒരു നോവായി തന്നെ തുടരും. എനിക്ക് ആദ്യമായി ദേശീയ അവാർഡ് കിട്ടിയപ്പോൾ എന്നെ കുറിച്ച് സംസാരിച്ചവനാണ് മുരളി. മരണം വരെ എന്നെ വലിയ ശത്രുവായിട്ടാണ് മുരളി കണ്ടത്. എന്നാൽ അതിന്റെ കാരണം പറയാതെയാണ് അവൻ മരിക്കുന്നത് എന്നും ആണ് മമ്മൂട്ടി പറഞ്ഞത്.

Devika

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

21 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago