ആളുകൾ എന്തിനാണ് എന്നെ പേടിക്കുന്നത് എന്ന് എനിക്കറിയില്ല, മമ്മൂട്ടി

മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം ഇപ്പോൾ തന്റെ അഭിനയ കാലഘട്ടത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. നിരവധി ചിത്രങ്ങൾ ആണ് താരം അഭിനയിച്ച് സൂപ്പർഹിറ്റ് ആക്കിയിരിക്കുന്നത്. വളരെ പെട്ടന്ന് ആയിരുന്നു മലയാള സിനിമയിൽ മമ്മൂട്ടി സുപ്പർസ്റ്റാർ ആയി പേര് എടുത്തത്. നിരവധി ചിത്രങ്ങളിൽ ആണ് മമ്മൂട്ടി ഇതിനോടകം അഭിനയിച്ചത്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. 72 വയസ്സ് പിന്നിട്ടിട്ടും ഇന്നും കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും മറ്റു യുവ നടന്മാരെക്കാൾ മുന്നിൽ ആണ് മമ്മൂട്ടി.

നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളായിട്ടാണ് മമ്മൂട്ടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വഡിന്റെ റിലീസിന്ഒരുങ്ങുകയാണ് . ഈ അവസരത്തിൽ മമ്മൂട്ടി തന്റെ സിനിമകളെ കുറിച്ചും ജീവിതത്തെ കുറിച്ചും ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകൾഇങ്ങനെ , നമ്മുടെ പ്രൊഡക്ഷൻ കമ്പനി ആണെന്ന് കരുതി നമുക്ക് കോടികൾ ലാഭം കിട്ടും എന്നൊന്നും പറയാൻ കഴിയില്ല. നമ്മൾ പലപ്പോഴും സാലറി ഇല്ലാതെ ആണ് നമ്മുടെ പ്രൊഡക്ഷന്സിൽ ഉള്ള സിനിമകളിൽ അഭിനയിക്കുന്നത്. അതിൽ നിന്ന് എന്തെങ്കിലും ലാഭം കിട്ടിയാൽ മാത്രമാണ് നമ്മുടെ ശമ്പളം കിട്ടുന്നത്.

ഷൂട്ടിങ് കഴിഞ്ഞാൽ വീട്, വീട് വിട്ടാൽ ഷൂട്ടിങ് എന്ന രീതിയാണ് എനിക്ക്. എനിക്ക് ഒറ്റയ്ക്ക് ഇരിക്കാൻ കഴിയില്ല. എനിക്കൊപ്പം ആളുകൾ വേണം. അവർ എന്റെ അടുത്ത് ഇല്ലെങ്കിൽ ഞാൻ അവരുടെ അടുത്തേക്ക് പോകും. ആളുകൾ എന്തിനാണ് എന്നെ പേടിക്കുന്നത് എന്ന് എനിക്ക് അറിയില്ല. ഒരു പക്ഷെ ഞാൻ സീനിയർ ആയത് കൊണ്ടാകും. അത് അല്ലെങ്കിൽ മമ്മൂട്ടി പുലിയാണ് കടുവയാണ് എന്നൊക്കെ ആളുകൾ പറയുന്നത് കൊണ്ടായിരിക്കും മറ്റുള്ളവരും എന്നെ പേടിക്കുന്നത് എന്നുമാണ് മമ്മൂട്ടി അഭിമുഖത്തിൽ പറയുന്നത്. സ്വയം അപ്‌ഡേറ്റഡ് ആകാൻ ആഗ്രഹിക്കുന്ന ആൾ കൂടിയാണ് താൻ എന്നും മമ്മൂട്ടി പറയുന്നു.

Devika Rahul