‘റോഷാക്ക്’ ഒരു തവണ കണ്ടിട്ട് മനസ്സിലായില്ലേ…? മമ്മൂക്ക പറഞ്ഞത് കേട്ടോ..!!

ഏറെ നാളത്തെ ആകാംക്ഷയോടുള്ള ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് റോഷാക്ക് തീയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ സിനിമ കണ്ടിട്ട് മനസ്സിലായില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. റോഷാക്ക് ഒരു തവണ കണ്ടിട്ട് മനസ്സിലാകാത്തവര്‍ ഒരിക്കല്‍ കൂടി സിനിമ കാണണം എന്ന് മമ്മൂട്ടി പറഞ്ഞു. ദുബായില്‍ റോഷാക്ക് സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം സംസാരിച്ചത്.

പ്രേക്ഷകര്‍ക്ക് മനസ്സിലാകാത്ത വിധം ദുരൂഹത നിറച്ചിട്ടല്ല സിനിമ ഒരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വെച്ച് അഭിപ്രായപ്പെട്ടു. ദുരൂഹത നിറച്ചല്ല സിനിമയല്ല ഇത്.. പക്ഷേ, പ്രേക്ഷകരുടെ ശ്രദ്ധ ഒന്ന് തെറ്റിയാല്‍ ചിലപ്പോള്‍ വിട്ടുപോകുന്ന ചില കണക്ഷനുകള്‍ ഉള്ള സിനിമാണിതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ തോന്നുന്നവര്‍ ഒന്നുകൂടി സിനിമ കാണുക. അപ്പോള്‍ വിട്ട് പോയ കണക്ഷന്‍ എല്ലാം മനസ്സിലാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്തിന് ശേഷം പ്രേക്ഷകരുടെ സിനിമാ ആസ്വാദനത്തില്‍ മാറ്റം വന്നുവെന്നും അദ്ദേഹം ദുബായില്‍ വെച്ച് പറഞ്ഞു.

എല്ലാവരും എല്ലാ സിനിമയും കാണാനും ആസ്വദിക്കാനും തുടങ്ങി. പുതിയ കാലത്തിനൊപ്പം പുതിയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാനും ശ്രമിക്കുന്നത്.. അത്തരം കഥാപാത്രങ്ങളെയാണ് ഞാന്‍ തേടുന്നത് എന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപന സമയം മുതല്‍ സസ്‌പെന്‍സും നിഗൂഢതയും നിറച്ച ചിത്രമായിരുന്നു റോഷാക്ക്. റീലിസിന് ശേഷവും റോഷാക്ക് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ഒരുക്കിയ സിനിമയായിരുന്നു റോഷാക്ക്.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമാണ് റോഷാക്ക്. ആസിഫ് അലി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.. ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, ജഗദീഷ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയത്.

Nikhina