മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തെലുങ്ക് ചിത്രങ്ങളിലൊന്നാണ് ഏജൻറ്. അഖിൽ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടിയും എത്തുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.കേണൽ മഹാദേവ് എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇപ്പോളിതാ ഔട്ട്ഡോർ രംഗം ചിത്രീകരണത്തിനിടെ എടുത്തിരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.
സിനിമയുടെ ചിത്രീകരണം ഇന്ത്യയ്ക്ക് പുറമെ ഹംഗറിയിലും നടന്നിരുന്നു. ഹംഗറിയൻ ഷെഡ്യൂളിൽ നിന്നുള്ള ഒരു വീഡിയോയാണ് മമ്മൂട്ടി
സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഏജന്റ് ബുഡപെസ്ട്’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്. സംവിധായകൻ സുരേന്ദർ റെഡ്ഡിയാണ് ഏജൻറ് എന്ന ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
നാല് വർഷത്തിനു മുൻപെത്തിയ യാത്ര എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജൻറ്.പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. സംഗീതസംവിധായകൻ ഹിപ് ഹോപ് തമിഴയാണ് ഏജന്റിന് സംഗീതം നൽകുന്നത്. റസൂൽ എല്ലൂർ ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഏപ്രിൽ 28 പ്രദർശനത്തിനെത്തും. തെലുങ്കിനു പുറമെ മലയാളം, കന്നഡ, തമിഴ്,ഹിന്ദി ഭാഷകളിലും ഏജൻറ് പ്രദർശനത്തിന് എത്തും.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…