Categories: Film News

ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം! ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ട് മമ്മൂക്ക!!

ഒരു കലാകാരന്‍ എത്രത്തോളം സാമൂഹ്യപ്രതിബദ്ധതയുള്ള വ്യക്തിയായിരിക്കണം എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് മലാളികളുടെ പ്രിയ നടന്‍ മമ്മൂട്ടി. ആലപ്പുഴയിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നവര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ആളുകളുടെ ബുദ്ധിമുട്ട് വാര്‍ത്തയിലൂടെ അറിഞ്ഞ്, കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളില്‍ മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ വെള്ളമെത്തിച്ചു.

കഴിഞ്ഞ പത്തിലേറെ ദിവസങ്ങളായി പ്രദേശത്തെ ജനങ്ങള്‍ വെള്ളമില്ലാതെ ബുദ്ധിമുട്ട് നേരിടുകായിരുന്നു. ഇവിടേക്കാണ് മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ തൃശ്ശൂരിലെ സിപി ട്രസ്റ്റുമായി സഹകരിച്ച് ജലവിതരണം നടത്തിയിരിക്കുന്നത്. പ്രദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുന്നതുവരെ കുടിവെള്ളം വിതരണം ചെയ്യാനാണ് ചാരിറ്റബിള് ട്രസ്റ്റിന്റെ തീരുമാനം എന്നും റിപ്പോര്‍ട്ടുകളുണ്ട്. മാതൃഭൂമിയില്‍ വിഷയത്തെ കുറിച്ച് വാര്‍ത്ത വന്നപ്പോഴാണ് മമ്മൂട്ടി ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ബന്ധപ്പെട്ടവരുമായി ചേര്‍ന്ന് ഇവിടെ വെള്ളം എത്തിച്ചത്. ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചാണ് വിതരണം നടത്തിയത്. ഇതിന് മുന്‍പും അദ്ദേഹത്തിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ പലര്‍ക്കും സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.

സിനിമാ തിരക്കുകള്‍ക്കിടയിലും ഇത്തരം കാര്യങ്ങള്‍ അറിഞ്ഞ് ചെയ്യാന്‍ അദ്ദേഹം എന്നും മനസ്സ് കാണിക്കാറുണ്ട്. അതേസമയം, കാതല്‍ ദ കോര്‍ ആണ് മമ്മൂക്കയുടെ ഏറ്റവും പുതിയ സിനിമ, ജിയോ ബേബിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന ആദ്യ ചിത്രത്തില്‍ തെന്നിന്ത്യന്‍ താര സുന്ദരി ജ്യോതികയാണ് നായികയായി എത്തുന്നത്. ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ച ചിത്രത്തിന്റെ സെറ്റിലേക്ക് കഴിഞ്ഞ ദിവസമാണ് ജ്യോതിക ജോയിന്‍ ചെയ്തിരുന്നത്.

Sreekumar

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

7 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

8 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

9 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

9 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

9 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

10 hours ago