അച്ഛനും മകനും പിന്നില്‍ കൈകെട്ടി..!! ഇനി സംഭവിക്കാന്‍ പോകുന്നത് കാത്തിരുന്ന് കാണാം!

അച്ഛന്‍ മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് വലിയ സ്ഥാനമാനങ്ങള്‍ ഉള്ള ജോലികള്‍ വിട്ടെറിഞ്ഞ് അഭിനയ ജീവിതത്തിലേക്ക് കടന്ന ആളാണ് അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനും. തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന അച്ഛന്റെ പ്രകൃതം ദുല്‍ഖറും കൈമോശം വരുത്തിയിട്ടില്ല. ഇപ്പോഴിതാ രണ്ട് വ്യത്യസ്ത സിനിമകളില്‍ അഭിനയിക്കുന്ന അച്ഛന്റേയും മകന്റേയും ഒരേ വിധത്തിലുള്ള പോസാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐയുടെ 5-ാം പതിപ്പ്’. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിലെ കഥാപാത്രത്തിന്റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്.

നിമിഷങ്ങള്‍ക്കകം തന്നെ സംഭവം വൈറലായി. സേതുരാമയ്യര്‍ പുറകില്‍ കൈകെട്ടി നില്‍ക്കുന്നതായിട്ടായിരുന്നു സ്റ്റില്ലിലുണ്ടായിരുന്നത്. ഇപ്പോഴിതാ അതിന് പിന്നാലെ മകന്‍ ദുല്‍ഖര്‍ സല്‍മാനും അതേ പോസില്‍ കൈകെട്ടിയുള്ള ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ ‘സല്യൂട്ടി’ലെ സ്റ്റില്ലാണ് ദുല്‍ഖര്‍ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും മകനും ഒരേ പോസ് പിടിച്ചത് ആഘോഷമാക്കി മാറ്റുകയാണ് ആരാധകരും. മമ്മൂട്ടിയുടെ സിബിഐ സീരീസിന്‍ വേണ്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

സിനിമയുടേതായി പുറത്ത് വരുന്ന എല്ലാ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നതിന് പിന്നാലെയാണ് ദുല്‍ഖറിന്റെ ‘അരവിന്ദ് കരുണാകരന്‍’ എന്ന പൊലീസ് കഥാപാത്രവും ചര്‍ച്ചയാകുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് സിനിമയുടെ നിര്‍മ്മാണം. ഫോട്ടോകള്‍ വൈറലായി മാറിയ സ്ഥിതിയ്ക്ക് അച്ഛനും മകനും ഒരുമിക്കുന്ന ഒരു സിനിമ എപ്പോഴുണ്ടാകും എന്ന സ്ഥിരം ചോദ്യം ആരാധകര്‍ വീണ്ടും ചോദിക്കുകയാണ്.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago