ചിക്കൻ കറി വെച്ച് തന്നു ; മമ്മൂക്കയെന്ന പ്രൊഡ്യൂസറെ ഇഷ്ടമാണ്

മലയാളത്തിലെ ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് കുറച്ച് യുവ സിനിമാ താരങ്ങൾ. മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകള്‍ക്ക് അതീതമാണ് സിനിമ. സ്വപ്‌നം കാണുന്നവര്‍ക്ക് മമ്മൂട്ടി ഒരു ടെസ്റ്റ് ബുക്കാണ്. സിനിമയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാകും മമ്മൂട്ടിയോടൊപ്പമുള്ള സിനിമ. ഓരോ വര്‍ഷവും പലരും ആ ആഗ്രഹം സാധിച്ചെടുക്കാറുണ്ട്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിലൂടെയും കുറച്ചു പേര്‍ കൂടി ആ ആഗ്രഹം സാധിച്ചെടുത്തിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും അഭിനേതാക്കളില്‍ ഏറെ പേരും മമ്മൂട്ടിയുടെ ഒപ്പം ആദ്യമായി ഒന്നിക്കുന്നവരാണ്. കേസന്വേഷണത്തിന് ഇറങ്ങി  തിരിക്കുന്ന ഒരു പോലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി വര്‍ഗീസ് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം സംഘത്തിലുള്ള മറ്റു താരങ്ങള്‍. പൂനെയിലെ വായ് എന്ന സ്ഥലത്താണ് ചിത്രത്തിന്റെ കുറെയേറെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. അവിടെ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളും ഓര്‍മകളുമാണ് താരങ്ങള്‍ പങ്കുവച്ചത്. ‘രാത്രി ആയിരുന്നു ഷൂട്ട് മുഴുവൻ. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ. സ്വെറ്റർ ഇല്ലാതെ രാത്രി 12 ഡിഗ്രി.. തണുപ്പത്തൊക്കെ നിന്ന് ഷൂട്ട് ചെയ്യണം.

രാവിലെ ആയാല്‍ നേരേ തിരിച്ച്‌ 36 ഡിഗ്രി ചൂടൊക്കെ വരും. പോരാത്തതിന് ഭയങ്കര പൊടിയും മണ്ണും. അവസാനം ആയപ്പോള്‍ എല്ലാവരുടെയും സൗണ്ട് ഒക്കെ പോയി എന്ന് ശബരീഷ് പറയുന്നു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. സെറ്റില്‍ കോഴിക്കുഞ്ഞുങ്ങളെ കൊണ്ട് നടക്കും പോലെയാണ് മമ്മൂട്ടി എല്ലാവരെയും കൊണ്ടു നടന്നിരുന്നതെന്നും മമ്മൂക്കയെന്ന പ്രൊഡ്യൂസറെ ഇഷ്ടമാണെന്നും അസീസ് പറയുന്നു. ‘ജിമ്മില്ലാത്ത സ്ഥലത്തായിരുന്നു ഷൂട്ട്. മമ്മൂക്ക തന്നെ മുൻകൈ എടുത്ത് ഒരു ജിം ഒക്കെ സെറ്റ് ചെയ്തു. 3000 രൂപയാണ് ദിവസ വാടക. ആകെ പോയത് മമ്മൂക്ക മാത്രം, അതും ഒറ്റ ദിവസം. അത്രയ്ക്ക് ടൈറ്റ് ഷെഡ്യൂള്‍ ആയിരുന്നു. തണുപ്പും പൊടിയുമൊക്കെ അടിച്ച്‌ രാവിലെ ഷൂട്ട് കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും വയ്യാതെ ആകും. അപ്പോള്‍ പിന്നെ എക്സർസൈസ് ഒന്നും നടക്കില്ല. താമസിച്ചിരുന്ന ഹോട്ടലിലെ പുള്ളിയാണെങ്കില്‍ എന്നും ചിക്കനൊക്കെ ഉണ്ടാക്കി തരുമായിരുന്നു എന്നും അസീസ് നെടുമങ്ങാട് പറഞ്ഞു. 90 ദിവസം ഡേറ്റ് കൊടുത്തു 15 ദിവസം കൊണ്ട് പൈസ തന്നു. ഭക്ഷണം മമ്മൂക്കയുടെ കാരവനില്‍ വെച്ചു.  കോഴിക്കുഞ്ഞുങ്ങളെ കൊണ്ടു നടക്കുന്നതു പോലെ കൊണ്ടു നടക്കും. ശരിക്കും ഞങ്ങള്‍ ഒരു സ്ക്വാഡായി മാറി എന്ന് സെറ്റില്‍ എല്ലാവരും പറയും. എല്ലാവരെയും വിളിച്ച്‌ എണീപ്പിക്കുന്നതൊക്കെ മമ്മൂക്ക ആയിരുന്നു എന്നും അസീസ് പറഞ്ഞു. മമ്മൂട്ടിയുടെ പുതിയ നിയമം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ വിജയ രാഘവനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 28നാണ് ചിത്രത്തിന്റെ റിലീസ്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

5 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

6 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

16 hours ago