Film News

ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷമാണെന്നും അത്ഭുതകരമായ നേട്ടമാണെന്നും താരങ്ങള്‍ സോഷ്യലിടത്ത് കുറിച്ചു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രമാണ് കാനില്‍ ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയത്.

പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം തുടങ്ങി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സിനിമയുടെ എല്ലാ ടീമിനും അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്നു. എന്തൊരു അത്ഭുതകരമായ നേട്ടം, മമ്മൂട്ടി കുറിച്ചു.

ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ച പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ന്റെ എല്ലാ അണിയറപ്രവര്‍ത്തകരും മഹത്വത്തില്‍ തിളങ്ങുകയാണ്. #Cannes2024ല്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയതിന് അനസൂയ സെന്‍ഗുപ്തയ്ക്കും പ്രഗത്ഭനായ സന്തോഷ് ശിവനും നിറഞ്ഞ സ്‌നേഹവും നന്ദിയും- എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോള്‍ഡന്‍ പാം (പാം ദോര്‍) വിഭാഗത്തിലാണ് നേട്ടം സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്നുള്ള താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭാ, ഹ്രിദ്ധു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നതും പുരസ്‌കാരം നേടുന്നതും. മുംബൈയില്‍ താമസിക്കുന്ന നഴ്സുമാരാണ് പ്രഭയും അനുവുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തിയത്.

അനസൂയയ്ക്ക് അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മത്സരിച്ച ‘ദ ഷെയിംലെസ്സാണ്’ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. രണ്ട് ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന ചൂഷണവും ദുരിതങ്ങളുമൊക്കെയാണ് ഷെയ്ംലെസ് സംസാരിക്കുന്നത്. ക്യാമറാമാന്‍ സന്തോഷ് ശിവന്‍ പിയര്‍ അജെന്യൂ പുരസ്‌കാരവും നേടി. അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തുന്ന ഛായാഗ്രാഹകര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണിത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ശിവന്‍.

Anu

Recent Posts

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

1 hour ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

2 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

4 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

5 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

6 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

19 hours ago