പ്രിയപ്പെട്ട മമ്മൂട്ടിക്കൊപ്പം ഈ ദിനം ആഘോഷിക്കാന്‍ സാധിച്ചു! ഞാന്‍ ഭാഗ്യവാനാണ്!! സന്തോഷം പങ്കുവെച്ച് ഷാജി കൈലാസ്

മമ്മൂട്ടിയുടെ സിനിമാ കരിയറിലെ തന്നെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു ‘ദി കിംഗ’്. ഇപ്പോഴിതാ ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിടുകയാണ്. ഈ വാര്‍ഷിക ദിനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസും മമ്മൂട്ടിയും ചേര്‍ന്ന്. കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് ഷാജി കൈലാസും മമ്മൂട്ടിയും മറ്റ് സുഹൃത്തുക്കളും ചേര്‍ന്ന് ഈ ദിനം ആഘോഷിച്ചത്. ഇതേ കുറിച്ച് ഫോട്ടോകള്‍ ഉള്‍പ്പെടുത്തി ഒരു കുറിപ്പ് ഷാജി കൈലാസ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതും ശ്രദ്ധ നേടുകയാണ്.

മമ്മൂട്ടിക്കൊപ്പം സിനിമയുടെ ഇരുപത്തിയേഴാം വാര്‍ഷികം ആഘോഷിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണെന്ന് അദ്ദേഹം കുറിച്ചു. ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് രഞ്ജി പണിക്കരാണ്. അദ്ദേഹത്തിന് അവിടെ എത്തിപ്പെടാന്‍ സാധിച്ചിരുന്നില്ലെങ്കിലും ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു എന്നും ഷാജി കൈലാസ് കുറിക്കുന്നു. ആല്‍വിന്‍ ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ് എന്നിവരും ആഘോഷത്തിന്റെ ഭാഗമായിരുന്നു. ‘ഏറ്റവും ധീരനായ ബ്യൂറോക്രാറ്റ് ജോസഫ് അലക്സ് ഐഎഎസ് ബിഗ് സ്‌ക്രീനില്‍ എത്തിയിട്ട് 27 വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്.

ഈ അവിസ്മരണീയ നിമിഷം ഇന്നും ജോസഫ് അലക്സിനെപ്പോലെ ശക്തനായ പ്രിയ മമ്മൂട്ടിക്കൊപ്പം ആഘോഷിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അവിടെ സാന്നിധ്യമറിയിക്കാന്‍ രഞ്ജി പണിക്കര്‍ക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹം ഞങ്ങളെ ഫോണില്‍ വിളിച്ചിരുന്നു. ആല്‍വിന്‍ ആന്റണി, ഉദയ് കൃഷ്ണ, വൈശാഖ്, നിങ്ങളുടെ സാന്നിധ്യത്തിന് നന്ദി’, എന്നാണ് ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

1995 നവംബര്‍ 11ന് ആയിരുന്നു ദി കിംഗ് റിലീസ് ചെയ്തത്. ചിത്രത്തില്‍ സുരേഷ് ഗോപിയും അതിഥി വേഷത്തില്‍ എത്തിയിരുന്നു. വാണി വിശ്വനാഥ്, മുരളി, പപ്പു എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയിരുന്നത്.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

13 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

14 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

16 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

18 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

23 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

24 hours ago