ആ വിവാഹ വേദിയില്‍ മമ്മൂട്ടി സുരേഷ് ഗോപിയെ മനസ്സറിഞ്ഞ് കെട്ടിപിടിച്ചു!! എല്ലാ പിണക്കവും അലിഞ്ഞില്ലാതായി

മലയാളത്തിന്റെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഒരുകാലത്ത് ഇരുവരും ഒന്നിച്ച് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റുകളെല്ലാം മമ്മൂട്ടി-സുരേഷ് ഗോപി കൂട്ട്‌കെട്ടില്‍ പിറന്നവയാണ്. മലയാളത്തിലെ ഹിറ്റുകളുടെ ചാര്‍ട്ടിലുള്ള ചിത്രങ്ങളാണിവ.

എന്നാല്‍ പിന്നീട് ഇരുവരും ഒന്നിച്ച് ചിത്രങ്ങള്‍ ചെയ്തിട്ടില്ല. ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കം അവസാനിച്ചത്. മെഗാ താരങ്ങളുടെ ആ പിണക്കത്തിന്റെ കാര്യം ഇപ്പോഴും രഹസ്യമാണ്.

അന്തരിച്ച നടന്‍ രതീഷിന്റെ മകളുടെ വിവാഹത്തിന് എത്തിയപ്പോഴാണ് ആരാധകര്‍ക്ക് ആ പിണക്കം മനസ്സിലായത്. രതീഷിന്റെ മകളുടെ കല്യാണ ചടങ്ങിന് സുരേഷ് ഗോപിയും മമ്മൂട്ടിയും എത്തിയിരുന്നു. എന്നാല്‍ താരങ്ങള്‍ പരസ്പരം മിണ്ടിയില്ല. വിവാഹചടങ്ങിന് എത്തിയ സുരേഷ് ഗോപി മമ്മൂട്ടിയുടെ തോളില്‍ തട്ടുന്നുണ്ട്, പക്ഷേ മമ്മൂട്ടി സുരേഷ് ഗോപിയെ കണ്ട ഭാവം നടിക്കുന്നില്ല. ആ വീഡിയോ ഏറെ പ്രചരിച്ചിരുന്നു.

പിണക്കം അങ്ങനെ വര്‍ഷങ്ങള്‍ നീണ്ടു. സുരേഷ് ഗോപി തിരുവനന്തപുരത്ത് അതുസംബന്ധിച്ച് വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ മമ്മൂട്ടിയുമായുള്ള പിണക്കത്തെ കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചു. തനിക്ക് മമ്മൂട്ടിയുമായി ഒരു പ്രശ്നമുണ്ടെന്ന് താരം അപ്പോള്‍ പറഞ്ഞിരുന്നു. എന്നാല്‍ അവിടെ പ്രശ്‌നമെന്താണെന്ന് സുരേഷ് ഗോപി പറഞ്ഞില്ല.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും പിണക്കം അവസാനിപ്പിച്ചത്. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകള്‍ രേവതിയുടെ വിവാഹവേദിയായിരുന്നു ആ ചരിത്രനിമിഷത്തിന് സാക്ഷിയായത്. ഗുരുവായൂരില്‍ നടന്ന വിവാഹ ചടങ്ങില്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് മമ്മൂട്ടി സുരേഷ് ഗോപിയെ മനസ്സറിഞ്ഞ് കെട്ടിപിടിച്ചു. എല്ലാ പ്രശ്‌നവും പറഞ്ഞു തീര്‍ത്തു, തങ്ങളുടെ പിണക്കം തീര്‍ന്നെന്നും ഇരുവരും ഒന്നിച്ച് പ്രഖ്യാപിച്ചു. ഇപ്പോഴിതാ പണ്ടത്തെ പോലെ അടുത്ത സുഹൃത്തുക്കളാണ് മെഗാതാരങ്ങള്‍.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

7 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

7 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

9 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

10 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago